Quantcast

ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി മീഡിയവൺ പ്രവാസോൽസവം

MediaOne Logo

Muhsina

  • Published:

    31 May 2018 2:58 PM GMT

ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി മീഡിയവൺ പ്രവാസോൽസവം
X

ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി മീഡിയവൺ പ്രവാസോൽസവം

കേരളത്തിന്റെ സംഗീത പാരമ്പര്യം അനാവരണം ചെയ്ത് ഒരുക്കിയ കലാവിരുന്ന് ആസ്വദിക്കാൻ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ ആയിരങ്ങളാണ് എത്തിച്ചേർന്നത്..

ബഹ്റൈനിൽ മീഡിയവൺ സംഘടിപ്പിച്ച പ്രവാസോൽസവം വിപുലമായ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേരളത്തിന്റെ സംഗീത പാരമ്പര്യം അനാവരണം ചെയ്ത് ഒരുക്കിയ കലാവിരുന്ന് ആസ്വദിക്കാൻ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ ആയിരങ്ങളാണ് എത്തിച്ചേർന്നത്.

പതിവ് സ്റ്റേജ് ഷോകളിൽ നിന്ന് വ്യത്യസ്തമായി ഉള്ളടക്കത്തിൽ മികവ് പുലർത്തിയ പ്രവാസോൽസവം ആസ്വദിക്കാനെത്തിയ ആയിരങ്ങൾക്ക് ആസ്വാദ്യകരമായ അനുഭവമായി. ബഹ്റൈനിലെ പ്രവാസികൾക്ക് സ്നേഹോപഹാരമായി ഒരുക്കിയ പരിപാടി ആരോഗ്യകാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാനും മുൻ പ്രതിരോധ മന്ത്രിയുമായ ​ ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്​ദുല്ല ആല്‍ഖലീഫയാണ് ഉദ്ഘാടനം ചെയ്​തത്. രാജാവിന്റെ യുവജന, കായികകാര്യ ഉപദേഷ്​ടാവ് ശൈഖ്​ സാലിഹ് ഈസ ബിൻ ഹിന്ദി തുടങ്ങിയ സ്വദേശി പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മീഡിയവൺ ഡെപ്യൂട്ടി സിഇഒ എം.സാജിദ് പരിപാടിയിൽ ആമുഖഭാഷണം നടത്തി. ഹാസ്യത്തിന്റെ മേമ്പൊടിയുമായി മുഴുനീള അവതാരകനായെത്തിയ​ ജയരാജ് വാര്യര്‍ സദസ്സിനെ കയ്യിലെടുത്തു. ബാലഭാസ്കർ, ജ്യോൽസ്ന, വിധു പ്രതാപ്, നിഷാദ്, കണ്ണൂർ ശരീഫ്, തീർഥ എന്നിവർ മലയാളിയുടെ പ്രിയഗാനങ്ങള്‍ ചേര്‍ത്ത് അവതരിപ്പിച്ച സംഗീതസന്ധ്യ പ്രവാസികൾക്ക് അവിസ്മരണീയമായ അനുഭവമായി.

TAGS :

Next Story