പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു
പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു
പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു. രാജ്യത്തെ വ്യോമയാന ചരിത്രത്തിലെ സുപ്രധാന നാഴികകല്ലായ വിമാനത്താവളം..
പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു. രാജ്യത്തെ വ്യോമയാന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ വിമാനത്താവളം മാർച്ച് 20ന് പ്രവർത്തനമാരംഭിക്കുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ ഫുതൈസി അറിയിച്ചു.
വ്യോമയാന മേഖലയടക്കം വിവിധ രംഗങ്ങളിലെ വളർച്ച കണക്കിലെടുക്കുമ്പോൾ ദേശീയ സമ്പദ്ഘടനക്ക് പുതിയ വിമാനത്താവളം സുപ്രധാന മുതൽക്കൂട്ട് തന്നെയായിരിക്കുമെന്നും മന്ത്രി പ്രത്യാശിച്ചു. വിവിധ തലങ്ങളിൽ ആധുനിക സാങ്കേതികതയുടെ സഹായത്തോടെയുള്ള സേവനങ്ങൾ പുതിയ വിമാനത്താവളത്തിൽ യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ടെന്നും ഡോ.ഫുതൈസി അറിയിച്ചു. വിവിധ തലങ്ങളിലുള്ള പ്രവർത്തനക്ഷമതാ പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണ്. പത്ത് വിഭാഗങ്ങളിലായുള്ള 43 പ്രവർത്തനക്ഷമതാ പരിശോധനകളിൽ 32 എണ്ണം ഇതിനകം പൂർത്തിയാക്കി. എല്ലാ സംവിധാനങ്ങളുടെയും പ്രവർത്തനക്ഷമത ഉറപ്പാക്കിയ ശേഷമുള്ള ബന്ധപ്പെട്ട അധികൃതരുടെ അന്തിമാനുമതി വൈകാതെ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. 6200ഒാളം സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെയാണ് ഇതുവരെയുള്ള പരിശോധനകൾ നടത്തിയത്.
Adjust Story Font
16