Quantcast

ഹർത്താലൊന്നും ഐ.എഫ്.എഫ്.കെയെ ബാധിക്കുന്ന കാര്യമല്ല; ബീനാ പോൾ

ഹർത്താലൊന്നും ഐ.എഫ്.എഫ്.കെയെ ബാധിക്കുന്ന കാര്യമല്ല എന്നാണ് ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ ബീന പോൾ പറയുന്നത്

MediaOne Logo
ഹർത്താലൊന്നും ഐ.എഫ്.എഫ്.കെയെ ബാധിക്കുന്ന കാര്യമല്ല; ബീനാ പോൾ
X

ഇന്ന് തിരുവനന്തപുരത്ത് ഹർത്താലാണ്. ജനജീവിതം സ്തംഭിക്കുമെന്ന് കരുതിയ ഹർത്താൽ ആയിട്ടും സിനിമ പ്രേമികളുടെ തിരക്കിൽ വലിയ കുറവൊന്നും ഐ.എഫ്.എഫ്.കെയുടെ അഞ്ചാം ദിനത്തിൽ ഉണ്ടായിട്ടില്ല. ഈ ഹർത്താലൊന്നും ഐ.എഫ്.എഫ്.കെയെ ബാധിക്കുന്ന കാര്യമല്ല എന്നാണ് ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ ബീന പോൾ പറയുന്നത്. ഹർത്താൽ വന്നു, പക്ഷെ ഐ.എഫ്.എഫ്.കെ അതിനെ ധീരമായി തരണം ചെയ്തു. ഞങ്ങൾ അതിനെക്കുറിച്ച് ആലോചിക്കുന്നത് പോലുമില്ല. ഈ ഹർത്താൽ ഞങ്ങളെ ബാധിക്കുന്ന കാര്യവുമല്ല. ബീന പോൾ മീഡിയ വണ്ണിനോട് പറഞ്ഞു.

ചലച്ചിത്രമേള അതിന്റെ അഞ്ചാം ദിവസത്തിലും മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. നമ്മെ ഞെട്ടിക്കുന്ന വലിയ സിനിമകൾ മുതൽ ചെറിയ സിനിമകൾ വരെ മേളയിലുണ്ട്. മത്സരവിഭാ
ഗവും നല്ല നിലവാരം പുലർത്തുന്നുണ്ട്. മത്സര വിഭാഗത്തിലെ മലയാള സിനിമ സാന്നിധ്യങ്ങളായ സുഡാനി ഫ്രം നൈ‍‍ജീരിയ, ഈ.മാ.യൗ എന്നിവ അന്താരാഷ്ട്ര സിനിമകളോട് കിട പിടിക്കാൻ പോന്നവയാണ്. പ്രളയശേഷമുള്ള ഐ.എഫ്.എഫ്.കെ ജനങ്ങൾ സ്വീകരിച്ചിരിക്കുന്നു എന്ന് തന്നെയാണ് അതിനർത്ഥം, ബീനാ പോൾ കൂട്ടിച്ചേർത്തു.

TAGS :

Next Story