Quantcast

വാക്സിന് സ്വീകരിച്ചാല്‍ 10 കോടിയുടെ ഫ്ലാറ്റ് സമ്മാനം; ഹോങ്കോങില്‍ വാക്സിനെടുക്കുന്നവര്‍ കോടിപതികളാകും

രാജ്യത്തെ 7.5 മില്യൺ ജനങ്ങൾക്കും വാക്‌സിൻ സുലഭമാണ്. എങ്കിലും ആളുകള്‍ വാക്‌സിൻ സ്വീകരിക്കാൻ എത്താതാണ് തലവേദനയാകുന്നത്. സർക്കാരിലുള്ള അവിശ്വാസവും കൂടാതെ രാജ്യത്ത് കാര്യമായ വൈറസ് ബാധിതരില്ലാത്തതുമാണ് പലരെയും വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    1 Jun 2021 1:01 PM GMT

വാക്സിന് സ്വീകരിച്ചാല്‍ 10 കോടിയുടെ ഫ്ലാറ്റ് സമ്മാനം; ഹോങ്കോങില്‍ വാക്സിനെടുക്കുന്നവര്‍ കോടിപതികളാകും
X

കോവിഡ് മഹാമാരിക്കെതിരെ പൊരുതുകയാണ് ലോകം മുഴുവന്‍. ഇന്ത്യയടക്കമുള്ള ജനസംഖ്യ വളരെയേറെ കൂടിയ പല രാജ്യങ്ങളും വാക്‌സിൻ ക്ഷാമം അനുഭവപ്പെടുന്നുണെങ്കിലും മറ്റു രാജ്യങ്ങളിൽ സ്ഥിതി ഇതല്ല. ഇവിടങ്ങളില്‍ വാക്‌സിൻ സുലഭമായി ലഭിക്കും. എന്നാല്‍ വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാകാത്ത ജനങ്ങളാണ് ഇത്തരം രാജ്യങ്ങളില്‍ പ്രശ്നം. ഹോങ്കോങിലും ഇത് തന്നെയാണ് അവസ്ഥ.

രാജ്യത്തെ 7.5 മില്യൺ ജനങ്ങൾക്കും വാക്‌സിൻ സുലഭമാണ്. എങ്കിലും ആളുകള്‍ വാക്‌സിൻ സ്വീകരിക്കാൻ എത്താതാണ് തലവേദനയാകുന്നത്. സർക്കാരിലുള്ള അവിശ്വാസവും കൂടാതെ രാജ്യത്ത് കാര്യമായ വൈറസ് ബാധിതരില്ലാത്തതുമാണ് പലരെയും വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. പല സാധനങ്ങളും, സേവനങ്ങളും സൗജനമായി പ്രഖ്യാപിച്ചാണ് ഹോങ്കോങ്ങിൽ ജനങ്ങളെ വാക്‌സിൻ സ്വീകരിക്കാൻ അധികൃതർ നിർബന്ധിക്കുന്നത്.

സൗജന്യമായി ബീയർ, സൂപ്പർ കാർ റൈഡ് എന്നിവയാണ് ചില ഓഫറുകൾ. അതേസമയം വാക്‌സിൻ സ്വീകരിച്ചാല്‍ ഭാഗ്യവാന്‍ 1.4 മില്യൺ ഡോളറിന്‍റ (ഏകദേശം 10 കോടി രൂപ ) ഫ്ലാറ്റ് സമ്മാനമായി നല്‍കാനൊരുങ്ങുകയാണ് ഹോങ്കോങ്ങിലെ സൈനോ ഗ്രൂപ്പിന്‍റെ ജീവകാരുണ്യ വിഭാഗമായ ങ്ടെങ് ഫൊങ് ചാരിറ്റബിൾ ഫൗണ്ടേഷനും, ചൈനീസ് എസ്റ്റേറ്റ്സ് ഹോൾഡിങ്‌സ് ലിമിറ്റഡും.

വാക്‌സിൻ എടുക്കുന്ന ഒരു വ്യക്തിക്ക് 449 ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു ഫ്ലാറ്റാണ് സമ്മാനായി നൽകുക. ക്വുൻ ടോങ് ഏരിയയിലെ ഗ്രാൻഡ് സെൻട്രൽ പ്രോജെക്ടിൽ നിന്നും വാക്‌സിൻ സ്വീകരിച്ചവർക്കാണ് ഈ സുവര്‍ണാവസരം ലഭിക്കുക. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുക്കുക. ലോകത്ത് തന്നെ ഫ്ളാറ്റുകൾക്ക് ഏറ്റവുമധികം വിലയുള്ള നഗരങ്ങളിൽ ഒന്നാണ് ഹോങ്കോങ്. നിരവധി പേരെ വാക്‌സിൻ സ്വീകരിക്കാൻ തങ്ങളുടെ ഈ ഓഫർ പ്രേരിപ്പിക്കും എന്നാണ് സൈനോ ഗ്രൂപ്പിന്‍റെ വിശ്വാസം

TAGS :

Next Story