ബാഗ്ദാദില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു
പ്രമുഖ ഷിയാ പണ്ഡിതനായ ഇമാം മൂസാ അല്‍ ഖദീമിന്റെ എട്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയാണ് സ്ഫോടനം.
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ഷിയാ തീര്‍ഥാടകരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.
പ്രമുഖ ഷിയാ പണ്ഡിതനായ ഇമാം മൂസാ അല്‍ ഖദീമിന്റെ എട്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയാണ് സ്ഫോടനം. തെക്ക് കിഴക്കന്‍ ബാഗ്ദാദിലെ സെയ്ദിയ്യ നഗരത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. മരിച്ച 13 പേരും ഷിയാ തീര്‍ത്ഥാടകരാണെന്ന് പൊലീസ് അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഒരാഴ്ചയായി വിവിധ ചടങ്ങുകള്‍ നടന്നുവരികയാണ്. ഇതില്‍ പങ്കെടുക്കാനായി പതിനായിരക്കണക്കിന് ആളുകളാണ് ബാഗ്ദാദില്‍ എത്തുന്നത്. ഇസ്‍ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ശനിയാഴ്ച നടന്ന കാര്‍ബോംബ് സ്ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Adjust Story Font
16