നൊബേല്‍ പുരസ്കാര പ്രഖ്യാപനം നാളെ തുടങ്ങും
നൊബേല്‍ പുരസ്കാര പ്രഖ്യാപനം നാളെ തുടങ്ങും
വൈദ്യശാസ്ത്ര വിഭാഗത്തില്‍ നൊബേല്‍ പുരസ്കാരത്തിന് അര്‍ഹരായവരുടെ പ്രഖ്യാപനമാണ് നാളെ നടക്കുക
ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാര പ്രഖ്യാപനം നാളെ ആരംഭിക്കും. വൈദ്യശാസ്ത്ര വിഭാഗത്തില്‍ നൊബേല്‍ പുരസ്കാരത്തിന് അര്‍ഹരായവരുടെ പ്രഖ്യാപനം ഇന്ത്യന്‍ സമയം നാളെ വൈകീട്ട് മൂന്ന് മണിക്കാണ് നടക്കുക. നൊബേല്‍ പുരസ്കാര കമ്മിറ്റിയുടെ വൈദ്യശാസ്ത്ര വിഭാഗം സെക്രട്ടറിയായ തോമസ് പേള്‍മാനാണ് പ്രഖ്യാപനം നടത്തുക.
ഭൌതിക ശാസ്ത്ര വിഭാഗത്തിനുള്ള പുരസ്കാരം ചൊവ്വാഴ്ച വൈകീട്ടും രസതന്ത്ര വിഭാഗത്തിനുള്ളത് ബുധനാഴ്ചയും പ്രഖ്യാപിക്കും. ഒക്ടോബര്‍ ഏഴിന് ഉച്ചക്ക് 2.30നാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാര പ്രഖ്യാപനം നടക്കുക. ഒക്ടോബര്‍ 10നാണ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ പുരസ്കാര പ്രഖ്യാപനം. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാന തിയ്യതി നൊബേല്‍ കമ്മിറ്റി പിന്നീട് പ്രഖ്യാപിക്കും.
Adjust Story Font
16