ഉത്തര കൊറിയയില്‍ സൌരോര്‍ജ്ജ ബോട്ട്
ഉത്തര കൊറിയയില്‍ സൌരോര്‍ജ്ജ ബോട്ട്
ഒക്റുയു 1 എന്നാണ് ബോട്ടിന് നല്‍കിയിരിക്കുന്ന പേര്
ഉത്തരകൊറിയയില്‍ സൌരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബോട്ട് സര്‍വീസ് ആരംഭിച്ചു. മണിക്കൂറില്‍ 6 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ട് പൂര്‍ണമായും തദ്ദേശീയമായ സാങ്കേതിക വിദ്യയിലാണ് നിര്‍മിച്ചതെന്നാണ് ഉത്തര കൊറിയന്‍ അധികൃതരുടെ അവകാശവാദം
ആണവ പരീക്ഷണങ്ങളും തുടര്‍ച്ചായി നടത്തുന്ന ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണവും നടത്തി പൂര്‍വേഷ്യയില്‍ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കുന്ന ഉത്തര കൊറിയയാണ് പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തിയുള്ള സോളാര്‍ ബോട്ട് സര്‍വീസിനിറക്കിയിരിക്കുന്നത്.
കടുത്ത ഉപരോധം നേരിടുന്നതുകൊണ്ടുതന്നെ തദ്ദേശീയമായ സാങ്കേതിക വിദ്യയും സങ്കേതങ്ങളും ഉപയോഗിച്ചാണ് ബോട്ട് പൂര്‍ത്തിയാക്കിയത്. 23 മീറ്റര്‍ നീളവും 6.5 മീറ്റര്‍ ഉയരവും ഉള്ള ബോട്ടിന് മണിക്കൂറില്‍ 6 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാനാകും. ബോട്ട് സൌരോര്‍ജ്ജം ഉപയോഗിച്ചാണ് ഓടുന്നത്. 23 മീറ്റര്‍ നീളവും 6.5 മീറ്റര്‍ ഉയരവുമുണ്ട്. 45 ടണ്ണാണ് ഭാരം, ബോട്ടിന് യാത്രയില്‍ വിറയലില്ല.
കിം സങ് സ്ക്വയര്‍ മുതല്‍ ജൂചേവരെയാണ് ബോട്ട് സര്‍വീസ് നടത്തുന്നത്. പുലര്‍ച്ചെ മുതല്‍ വൈകിട്ട് വരെ സേവനം ലഭിക്കും. വിദേശികളെയും വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കും വിധമാണ് ബോട്ടിന്റെ രൂപകല്‍പ്പന.
Adjust Story Font
16