എബോള വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‍സിന്‍ ചൈനയില്‍ ഉല്‍പാദിപ്പിച്ചു
എബോള വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‍സിന്‍ ചൈനയില്‍ ഉല്‍പാദിപ്പിച്ചു
എബോളക്കെതിരെ ഫലപ്രദമായ വാക്സിന്‍ നിര്‍മ്മിച്ചതായി ചൈനീസ് ഗവേഷകര്‍ അവകാശപ്പെടുന്നു
എബോള വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‍സിന്‍ ചൈനയില്‍ ഉല്‍പാദിപ്പിച്ചു. എബോള വൈറസ് പ്രതിരോധിക്കാനുള്ള വാക്സിന്‍ ഗവേഷണരംഗത്തെ വലിയ മുന്നേറ്റമായാണ് ചൈനീസ് കണ്ടുപിടിത്തത്തെ വിലയിരുത്തുന്നത്
1976 ലാണ് എബോള വൈറസിനെ ആദ്യമായി കണ്ടെത്തുന്നത്. 2013ല്‍ വൈറസിന്റെ ആക്രമണം അതിരൂക്ഷമായി. അടിയന്തരമായി വാക്‍സിന്‍ കണ്ടുപിടിക്കേണ്ട സ്ഥിതിവന്നു. എബോളക്കെതിരെ ഫലപ്രദമായ വാക്സിന്‍ നിര്‍മ്മിച്ചതായി ചൈനീസ് ഗവേഷകര്‍ അവകാശപ്പെടുന്നു. പരീക്ഷണത്തിന്റെ രണ്ടാംഘട്ടവും വിജയകരമാണെന്ന് അക്കാദമി ഓഫ് മിലിട്ടറി മെഡിക്കല്‍ സയന്‍സ് അറിയിച്ചു. ഒരൊറ്റ ഡോസ് കൊണ്ട് 28 ദിവസത്തെ പ്രതിരോധശേഷി ശരീരത്തിലുണ്ടാക്കാന്‍ കഴിയുന്ന വാക്സിനാണ് ചൈന ഉല്‍പാദിപ്പിച്ചത്. ശരീരത്തിന് ഹാനികരമല്ലെന്നും എഎംഎംസി അവകാശപ്പെടുന്നു. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ പന്ത്രണ്ടായിരത്തോളം പേരാണ് എബോള വൈറസ് ആക്രമണത്തില്‍ മരിച്ചത്. ഇരുപത്തിയണ്ണായിരത്തി അറുന്നൂറ് കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
Adjust Story Font
16