Quantcast

പുടിന്റെ ഫ്രാന്‍സ് സന്ദര്‍ശനം റദ്ദാക്കി

MediaOne Logo

Jaisy

  • Published:

    18 May 2017 10:57 AM GMT

പുടിന്റെ ഫ്രാന്‍സ് സന്ദര്‍ശനം റദ്ദാക്കി
X

പുടിന്റെ ഫ്രാന്‍സ് സന്ദര്‍ശനം റദ്ദാക്കി

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോങിന്റെ തീരുമാനത്തെതുടര്‍ന്നാണ് നടപടി

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍ അടുത്തയാഴ്ച നടത്താനിരുന്ന ഫ്രാന്‍സ് സന്ദര്‍ശനം റദ്ദാക്കി. പുടിനുമായി സിറിയന്‍ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ മാത്രമെ ആഗ്രഹിക്കുന്നുള്ളൂവെന്ന ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോങിന്റെ തീരുമാനത്തെതുടര്‍ന്നാണ് നടപടി. ഫ്രഞ്ച് പ്രസിഡന്റിന്റെ സൌകര്യം കണക്കിലെടുത്ത് മറ്റൊരു സമയത്തേക്ക് ചര്‍ച്ച മാറ്റിവെക്കുന്നുവെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചത്.

ഒക്ടോബര്‍ 19ന് നടത്താനിരുന്ന പുടിന്റെ ഫ്രഞ്ച് സന്ദര്‍ശനം താല്‍ക്കാലികമായി റദ്ദാക്കിയത് സംബന്ധിച്ച് റഷ്യന്‍ വിദേശകാര്യമന്ത്രാലയമാണ് അറിയിപ്പ് നല്‍കിയത്. പാരിസില്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ഉദ്ഘാടനവും റഷ്യന്‍ ആര്‍ട് എക്സിബിഷന്‍ സന്ദര്‍ശനവുമായിരുന്നു പുടിന്റെ സന്ദര്‍ശനത്തിലെ പ്രധാന പരിപാടികള്‍.

എന്നാല്‍ ഫ്രാന്‍സിലെത്തുന്ന വ്ളാദിമര്‍ പുടിനെ താന്‍ അനുഗമിക്കില്ലെന്ന തീരുമാനം ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോങ്അറിയിച്ചതോടെയാണ് സന്ദര്‍ശനം റദ്ദാക്കിയത്. സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് മാത്രമെ പുടിനുമായി സംസാരിക്കാനുള്ളൂവെന്നാണ് ഒലോങിന്റെ നിലപാട്. ഫ്രഞ്ച് പ്രസിഡന്റിന്റെ സൌകര്യം കണക്കിലെടുത്ത് മറ്റൊരു സമയത്തേക്ക് സന്ദര്‍ശനം മാറ്റിവെക്കുന്നുവെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പ്. എന്നാല്‍ അനാവശ്യ ചര്‍ച്ചകള്‍ വേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് ഒലോങ് വ്യക്തമാക്കി. സിറിയയിലെ യുദ്ധക്കുറ്റങ്ങളില്‍ റഷ്യക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞദിവസം ഫ്രഞ്ച് വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു.

TAGS :

Next Story