Quantcast

ഡൊണാള്‍ഡ് ട്രംപിന്റെ റാലിക്കിടെ ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദനം

MediaOne Logo

admin

  • Published:

    25 May 2017 6:17 PM

ഡൊണാള്‍ഡ് ട്രംപിന്റെ റാലിക്കിടെ ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദനം
X

ഡൊണാള്‍ഡ് ട്രംപിന്റെ റാലിക്കിടെ ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദനം

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് നടത്തിയ റാലിക്കിടെ ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം. യുഎസ് സീക്രട്ട് സര്‍വീസ് ഏജന്റാണ് മര്‍ദ്ദിച്ചത്...

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് നടത്തിയ റാലിക്കിടെ ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം. യുഎസ് സീക്രട്ട് സര്‍വീസ് ഏജന്റാണ് മര്‍ദ്ദിച്ചത്.

ടൈം മാഗസിന്‍ ഫോട്ടോഗ്രാഫര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വിര്‍ജീനിയയില്‍ ട്രംപ് നടത്തിയ റാലിക്കിടെയാണ് സംഭവം. യാതൊരു കാരണവുമില്ലാതെ തന്റെ കഴുത്തിന് പിടിച്ച ഏജന്റ് തള്ളിയിട്ട ശേഷം ചവിട്ടുകയായിരുന്നെന്ന് ഫോട്ടോഗ്രാഫര്‍ ക്രിസ് മോറിസ് പറഞ്ഞു. വിര്‍ജീനിയയിലെ റാഡ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നടന്ന പ്രചാരണ റാലിയില്‍ ഒരു ഫോട്ടോഗ്രാഫറും സീക്രട്ട് സര്‍വീസ് ഏജന്റും തമ്മില്‍ തര്‍ക്കമുണ്ടായതായി അറിയാമെന്നും പക്ഷെ സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്നുമാണ് ട്രംപിന്റെ അനുയായികള്‍ അറിയിച്ചത്. സംഭവത്തില്‍ യുഎസ് സീക്രട്ട് സര്‍വീസ് ഏജന്‍സി ഇതുവരെ പ്രതികരിച്ചിട്ടില്ല. റാലിക്കിടെ പ്രതിഷേധം നടത്തിയവരുടെ അടുത്തെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഉന്തും തള്ളുമുണ്ടായതെന്ന് ട്രംപ് അനുയായികള്‍ പറഞ്ഞു.

TAGS :

Next Story