Quantcast

ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉര്‍ റഹ്മാന്‍ നിസാമിയെ തൂക്കിലേറ്റി

MediaOne Logo

admin

  • Published:

    23 Jun 2017 9:03 AM GMT

ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉര്‍ റഹ്മാന്‍ നിസാമിയെ തൂക്കിലേറ്റി
X

ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉര്‍ റഹ്മാന്‍ നിസാമിയെ തൂക്കിലേറ്റി

ബംഗ്ലാദേശില്‍ 2013ന് ശേഷം യുദ്ധക്കുറ്റങ്ങള്‍ക്ക് തൂക്കിലേറ്റുന്ന അഞ്ചാമത്തെയാളാണ് നിസാമി.

ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉര്‍ റഹ്മാന്‍ നിസാമിയെ തൂക്കിക്കൊന്നു. ഇന്നലെ അര്‍ധരാത്രി ധാക്ക സെന്‍ട്രല്‍ ജയിലില്‍വെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ബംഗ്ലാദേശില്‍ 2013ന് ശേഷം യുദ്ധക്കുറ്റങ്ങള്‍ക്ക് തൂക്കിലേറ്റുന്ന അഞ്ചാമത്തെയാളാണ് നിസാമി.

1971ലെ ബംഗ്ലാദേശ് വിമോചനകാലത്തെ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ചാണ് 73കാരനായ നിസാമിക്ക് അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണല്‍ 2014ല്‍ വധശിക്ഷ വിധിച്ചത്. കഴിഞ്ഞയാഴ്ച വധശിക്ഷ സുപ്രീംകോടതി ശരിവെച്ചിരുന്നു. തുടര്‍ന്ന് നിസാമിയെ കാശിംപൂര്‍ ജയിലില്‍നിന്ന് ധാക്ക സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. 1971ലെ യുദ്ധക്കുറ്റത്തിന്റെ പേരില്‍ വധശിക്ഷ ലഭിക്കുന്ന ജമാഅത്ത് നേതാക്കളില്‍ ഏറ്റവും ഒടുവിലത്തെയാളാണ് മുതീഉര്‍റഹ്മാന്‍. നേരത്തെ, ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി അലി അഹ്സന്‍ മുഹമ്മദ് മുജാഹിദ് ഉള്‍പ്പെടെയുള്ള നേതാക്കളെ ട്രൈബ്യൂബണല്‍ വിധിയെ തുടര്‍ന്ന് വധിച്ചിരുന്നു. ശൈഖ് ഹസീന സര്‍ക്കാര്‍ രൂപവത്കരിച്ച ട്രൈബ്യൂണല്‍ ഇതിനകം 13 പേരെ തൂക്കിലേറ്റിയിട്ടുണ്ട്. അന്താരാഷ്ട്ര സമിതികളുടെ പിന്‍ബലമില്ലാത്ത ട്രൈബ്യൂണലിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തുന്നുണ്ട്.

വിവിധ മന്ത്രിസഭകളില്‍ കൃഷി-വ്യവസായ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി അധ്യക്ഷനായും പ്രവര്‍ത്തിച്ചിരുന്നു. വധശിക്ഷ നടപ്പാക്കിയതോടെ ധാക്കയിലും മറ്റ് നഗരങ്ങളിലും പൊലീസും സൈന്യവും സുരക്ഷ ശക്തമാക്കി.

TAGS :

Next Story