Quantcast

അന്‍ബാറില്‍ നിന്ന് ഐഎസിനെ തുരത്തിയെന്ന് ഇറാഖ് സൈന്യം

MediaOne Logo

admin

  • Published:

    2 July 2017 12:26 PM GMT

അന്‍ബാറില്‍ നിന്ന് ഐഎസിനെ തുരത്തിയെന്ന്  ഇറാഖ് സൈന്യം
X

അന്‍ബാറില്‍ നിന്ന് ഐഎസിനെ തുരത്തിയെന്ന് ഇറാഖ് സൈന്യം

ഹീറ്റില്‍ ഐഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 30 ഓളം ഇറാഖ് സൈനികര്‍ കൊല്ലപ്പെടുകയും 50ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അന്‍ബാര്‍ പ്രവിശ്യയില്‍ നിന്ന് ഐഎസിനെ തുരത്തിയെന്ന് ഇറാഖ് സൈന്യം. ഐഎസിനെതിരായ ആക്രമണം ഹീത്ത് നഗരത്തില്‍ പുരോഗിക്കുന്നതായാണ് വിവരം. ഇതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ബാഗ്ദാദിലെ യുഎസ് എംബസിയില്‍ സന്ദര്‍ശനം നടത്തി.

ഐഎസിന്റെ ശക്തികേന്ദ്രമായിരുന്ന അന്‍ബാര്‍ പ്രവിശ്യയില്‍ നിന്ന് ഐഎസിനെ തുരത്താനായെന്നാണ് ഇറാഖ് സൈന്യത്തിന്റെ അവകാശവാദം.
ഇറാഖിലെ ഔദ്യോഗിക വാര്‍ത്താചാനലാണ് ഈ വിവരം പുറത്തുവിട്ടത്. പടിഞ്ഞാറന്‍ നഗരമായ ഹീറ്റിലാണ് ആക്രമണം പുരോഗമിക്കന്നതെന്നാണ് വിവരം. ഹീറ്റില്‍ ഐഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 30 ഓളം ഇറാഖ് സൈനികര്‍ കൊല്ലപ്പെടുകയും 50ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അന്‍ബാര്‍ പ്രവിശ്യ പിടിച്ചെടുത്തത് സൈന്യത്തിന് ഏറെ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. വടക്കന്‍ നഗരമായ മൊസ്യൂള്‍ ഈ വര്‍ഷം അവസാനത്തോടെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് സൈന്യം.

മൊസ്യൂള്‍ തിരിച്ചുപിടിക്കുകയെന്നത് പ്രഥമ പരിഗണന അര്‍ഹിക്കുന്ന ഒന്നാണെന്ന് ബാഗ്ദാദിലെ യു എസ് എംബസി സന്ദര്‍ശിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി. ഐഎസിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടതായും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അമേരിക്കയുടെ പിന്തുണയോടെ ഇറാഖ് സൈന്യം തുടരുന്ന ആക്രമണത്തെത്തുടര്‍ന്ന് പതിനായിരങ്ങളാണ് പ്രദേശത്ത് നിന്നും പലായനം ചെയ്യുന്നത്.

TAGS :

Next Story