Quantcast

കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുമായി ഇനി സമാധാന ചര്‍ച്ചയില്ലെന്ന് ഉര്‍ദുഗാന്‍

MediaOne Logo

admin

  • Published:

    17 July 2017 3:37 PM GMT

കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുമായി ഇനി സമാധാന ചര്‍ച്ചയില്ലെന്ന് ഉര്‍ദുഗാന്‍
X

കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുമായി ഇനി സമാധാന ചര്‍ച്ചയില്ലെന്ന് ഉര്‍ദുഗാന്‍

പി.കെ.കെ മൂന്ന് ദശാബ്ദക്കാലമായി രാജ്യത്ത് തുടരുന്ന വിമത കലാപം ഇല്ലാതാക്കുമെന്നും ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു

കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുമായി ഇനി ഒരു സമാധാന ചര്‍ച്ചക്കുമില്ലെന്ന് തുര്‍ക്കിഷ് പ്രസിഡന്‍റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍. പി.കെ.കെ 3 ദശാബ്ദക്കാലമായി രാജ്യത്ത് തുടരുന്ന വിമത കലാപം ഇല്ലാതാക്കുമെന്നും ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു.
പി.കെ.കെ എന്ന പേരില്‍ അറിയപ്പെടുന്ന കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ടിക്ക് ശക്തമായ മുന്നറിയിപ്പുമായാണ് ഉര്‍ദുഗാന്‍ രംഗത്തെത്തിയത്. കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ടി നേതാക്കളുമായി ഇതുവരെ നടത്തിയ ചര്‍ച്ചകളെല്ലാം വിഫലമായിരുന്നുവെന്നും പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു. വിഘടന വാദികളോട് ആയുധം വെച്ച് കീഴടങ്ങാനും ഉര്‍ദുഗാന്‍ ഫറഞ്ഞു. വിമത കലാപം മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ കഴിഞ്ഞ ജുലൈ മുതല്‍ സംഘര്‍ഷഭരിതമായിരുന്നു.

TAGS :

Next Story