Quantcast

ഒബാമയുടെ വരവിനെ ആഘോഷിച്ച് ക്യൂബന്‍ ജനത

MediaOne Logo

admin

  • Published:

    18 Sept 2017 7:50 PM IST

ഒബാമയുടെ വരവിനെ ആഘോഷിച്ച് ക്യൂബന്‍ ജനത
X

ഒബാമയുടെ വരവിനെ ആഘോഷിച്ച് ക്യൂബന്‍ ജനത

അമേരിക്കന്‍ പ്രസിഡന്റിന് സ്വാഗതമാശംസിച്ച് ക്യൂബന്‍ തെരുവില്‍ ജനക്കൂട്ടം ആഹ്ലാദ പ്രകടനങ്ങളുമായി എത്തി.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വരവിനെ ആഘോഷിച്ച് ക്യൂബന്‍ ജനത. അമേരിക്കന്‍ പ്രസിഡന്റിന് സ്വാഗതമാശംസിച്ച് ക്യൂബന്‍ തെരുവില്‍ ജനക്കൂട്ടം ആഹ്ലാദ പ്രകടനങ്ങളുമായി എത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ് ബരാക് ഒബാമ ക്യൂബയില്‍ നടത്തുന്നത്.

അമേരിക്കന്‍ പ്രസിഡന്റിനെ ആശീര്‍വദിക്കാന്‍ ചെറുതെങ്കിലും ഒബാമക്ക് അഭിവാദനങ്ങളുമായി ജനക്കൂട്ടം ക്യൂബന്‍ തെരുവിലെത്തി. ചിലര്‍ ഹവാനയിലെ വീടിന്റെ ബാല്‍ക്കണിയില്‍ അമേരിക്കന്‍ പ്രസിഡന്റിനെ കാണാനായി ഇരുന്നു. വിവ ഒബാമ, വിവ ഫിദെല്‍ എന്നീ മുദ്രാവാക്യങ്ങളോടെയാണ് ജനക്കൂട്ടം ഒബാമയെ എതിരേറ്റത്.

ഭാര്യ മിഷേലിനും മക്കള്‍ക്കുമൊപ്പമാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ക്യൂബന്‍ സന്ദര്‍ശനം. കനത്ത സുരക്ഷയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് ക്യൂബയില്‍ ഒരുക്കിയിട്ടുള്ളത്. ക്യൂബയില്‍ പ്രസിഡന്റ് റൌള്‍ കാസ്ട്രോ അടക്കമുള്ള പ്രമുഖ നേതാക്കളുമായി അമേരിക്കന്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തുന്നുണ്ടെങ്കിലും വിപ്ലവ നേതാവ് ഫിദല്‍ കാസ്ട്രോയെ ഒബാമ സന്ദര്‍ശിക്കുന്നില്ല.

TAGS :

Next Story