Quantcast

ഉത്തര കൊറിയക്കെതിരെ അമേരിക്ക നിലപാട് കടുപ്പിക്കുന്നു

MediaOne Logo

Jaisy

  • Published:

    4 Jan 2018 10:46 PM GMT

ഉത്തര കൊറിയക്കെതിരെ അമേരിക്ക നിലപാട് കടുപ്പിക്കുന്നു
X

ഉത്തര കൊറിയക്കെതിരെ അമേരിക്ക നിലപാട് കടുപ്പിക്കുന്നു

വേണ്ടിവന്നാല്‍ സൈനിക ശക്തി ഉപയോഗിച്ചുള്ള തിരിച്ചടി തന്നെ നല്‍കുമെന്ന് അമേരിക്ക വ്യക്തമാക്കി

ആണവപരീക്ഷണങ്ങള്‍ ആവര്‍ത്തിക്കുന്ന ഉത്തര കൊറിയക്കെതിരെ അമേരിക്ക നിലപാട് കടുപ്പിക്കുന്നു . വേണ്ടിവന്നാല്‍ സൈനിക ശക്തി ഉപയോഗിച്ചുള്ള തിരിച്ചടി തന്നെ നല്‍കുമെന്ന് അമേരിക്ക വ്യക്തമാക്കി . ഉത്തരകൊറിയയ്ക്ക് നല്‍കുന്ന വ്യാപാരപിന്തുണഅവസാനിപ്പിക്കണമെന്ന് ചൈനയോട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു .

കഴിഞ്ഞ ദിവസമാണ് ആണവപരീക്ഷണങ്ങള്‍ നടത്തരുതെന്ന ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ച് കൊണ്ട് ഉത്തരകൊറിയ വീണ്ടും ആണവപരീക്ഷണം നടത്തിയത് . ഇതുവരെ വിക്ഷേപിച്ചതില്‍ നിന്ന് വിഭിന്നമായി പ്രതിരോധ മിസൈലുകളായിരുന്നു പരീക്ഷിച്ചത് . മീസൈല്‍ പരീക്ഷണം നടത്തരുതെന്ന ആവര്‍ത്തിച്ചുള്ള മുന്നറിയപ്പ് അവഗണിക്കുന്ന ഉത്തര കൊറിയക്കെതിരെ കടുത്തഭാഷയിലാണ് അമേരിക്ക പ്രതികരിച്ചത . ഉത്തരകൊറിയക്കെതിരെ വേണമെങ്കില്‍ സൈനിക ശക്തി ഉപയോഗിക്കുമെന്നും അമേരിക്ക വ്യക്തമാക്കി . ഉത്തരകൊറ . ഉത്തരകൊറിയുയടെ നടപടി തെറ്റാണെന്ന പറഞ്ഞ ട്രംപ് ഉത്തരകൊറിയയുടെ വ്യാപാരപങ്കാളിയായ ചൈനയെയും വിമര്‍ശിച്ചു . ഉത്തരകൊറിയയുമായുള്ള വ്യാപരബന്ധങ്ങളില്‍ നിന്ന് ചൈന പിന്‍മാറണെമെന്ന് ട്രംപ് ആവശ്യപ്പെട്ടു . യുഎന്‍ കരാറുകള്‍ക്ക് വിരുദ്ധമാണ് ഇരു രാജ്യങ്ങളുടെയും നിലപാടുകളെന്ന് ട്രംപ് കുറ്റപ്പെടുത്തി . ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്ട്രസഭയില്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് അമേരിക്കയുടെ നീക്കം . ഉടന്‍ യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ചചെയ്യുമെന്ന് യുഎന്നിലെ അമേരക്കന്‍ അംബാസിഡര്‍ വ്യക്തമാക്കി .

TAGS :

Next Story