Quantcast

ഡൊണാള്‍ഡ് ട്രംപ് തന്നെ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി

MediaOne Logo

admin

  • Published:

    9 Jan 2018 11:43 AM GMT

ഡൊണാള്‍ഡ് ട്രംപ്  തന്നെ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി
X

ഡൊണാള്‍ഡ് ട്രംപ് തന്നെ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി

നവംബറില്‍ നടക്കുന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലേക്ക് റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ഉറപ്പിച്ചു. എതിരാളികളായായ ടെഡ് ക്രൂസും ജോണ്‍ കാസിച്ചും പിന്മാറിയതായതോടെയാണ് ട്രംപ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്.

ഒഹിയോ ഗവര്‍ണര്‍ ജോണ്‍ കാസിച്ച് കൂടി പിന്മാറിയതോടൊയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഡോണാള്‍ഡ് ട്രംപ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്.

ഇന്ത്യാനയില്‍ ഇന്നലെ നടന്ന പ്രൈമറിയില്‍ ട്രംപിന്റെ മുഖ്യ എതിരാളി ടെഡ് ക്രൂസിനെ പരാജയപ്പെടുത്തിയിരുന്നു. ഇതോടെ മത്സര രംഗത്ത് നിന്നു പിന്മാറുന്നതായി ടെഡ് ക്രൂസ് അറിയിച്ചിരുന്നു. രണ്ടു എതിരാളികള്‍ കൂടി പിന്മാറിയതോടെ ട്രെപിനെ പിന്തുണ 1237ലെത്തി. നാമനിര്‍ദേശത്തിന് 1247 പേരുടെ പിന്തുണയാണ് വേണ്ടത്. ടെഡ് ക്രൂസിന് 565 പ്രതിനിധികളെ മാത്രമാണ് ലഭിച്ചത്. ജോണ്‍ കാസിച്ചിന്റെ പിന്തുണയും വളരെ പിന്നിലാണ്. രൂക്ഷമായ വാക്കേറ്റങ്ങള്‍ക്കിടെയായിരുന്നു ചൊവ്വാഴ്ച പ്രൈമറി നടന്നത്. ക്രൂസിന്റെ പിതാവ് റാഫേൽ ക്രൂസിനു മുൻ പ്രസിഡന്‍റ് ജോൺ എഫ് കെന്നഡിയുടെ കൊലപാതകിയുമായി ബന്ധമുണ്ടെന്നും ആരോപിച്ചു. ഒരു ഫോട്ടോ ഉയർത്തിക്കാണിച്ചായിരുന്നു ട്രംപിന്റെ ആരോപണം.

അതേസമയം, ഇന്ത്യാനയില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടി പ്രൈമറിയില്‍ ഹിലരി ക്ളിന്‍റന്‍ പരാജയപ്പെട്ടു. എതിരാളി ബേണി സാന്‍ഡേഴ്സ് 52 ശതമാനം വോട്ടും 43 പ്രതിനിധികളുടെ പിന്തുണയും നേടിയപ്പോള്‍ 47 ശതമാനം വോട്ടും 37 പ്രതിനിധികളെയും നേടാനേ ഹിലരിക്ക് കഴിഞ്ഞുള്ളൂ. എങ്കിലും, 1682 പ്രതിനിധികളുടെ പിന്തുണയുള്ള ഹിലരി ബഹുദൂരം മുന്നിലാണ്.

TAGS :

Next Story