സിക വൈറസ്: വാക്സിന്‍ വികസപ്പിക്കാന്‍ യുഎസ് 81 മില്യണ്‍ ഡോളര്‍ അനുവദിച്ചു
സിക വൈറസ്: വാക്സിന്‍ വികസപ്പിക്കാന്‍ യുഎസ് 81 മില്യണ്‍ ഡോളര്‍ അനുവദിച്ചു
സിക വൈറസ് ബാധക്കെതിരായ വാക്സിനുകള്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ ഊര്‍ജ്ജിതമാക്കിയുണ്ടെന്നും അമേരിക്കന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സിക വൈറസ് ബാധക്കെതിരായ വാക്സിനുകള്‍ വികസിപ്പിക്കാന്‍ അമേരിക്കന്‍ 81 മില്യണ്‍ ഡോളര്‍ അനുവദിച്ചു. സിക വൈറസ് ബാധക്കെതിരായ വാക്സിനുകള്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ ഊര്‍ജ്ജിതമാക്കിയുണ്ടെന്നും അമേരിക്കന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അമേരിക്കയിലെ മിയാമിയിലും ഫ്ലോറിഡയിലും ഈയിടെ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സിക വൈറസ് ബാധക്കെതിരായ വാക്സിനുകള്‍ വികസിപ്പിക്കാനുള്ള ശ്രമം അമേരിക്ക ഊര്‍ജിതമാക്കിയത്. വാക്സിന്‍ പരീക്ഷണങ്ങള്‍ക്കായി ആദ്യ ഘട്ടത്തില്‍ 81 മില്യണ്‍ ഡോളറാണ് അമേരിക്കന്‍ ആരോഗ്യ മന്ത്രാലയം അനുവദിച്ചത്. 34 മില്യണ്‍ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിനും 47 മില്യണ്‍ ബയോമെഡിക്കല്‍ അഡ്വാന്‍സ്ഡ് റിസേര്‍ച്ച് ആന്റ് ഡവലപ്മെന്റ് അതോറിറ്റിക്കുമാണ് വകയിരുത്തിയത്. രണ്ടാം ഘട്ടമായി 33 മില്യണ്‍ ഡോളര്‍ കൂടി അനുവദിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിലുളള വാക്സിനുകള്‍ക്കൊന്നും സിക വൈറസ് ബാധയെ ഫലപ്രദമായി തടയാനായിട്ടില്ല. ഫ്ലോറിഡയിലെയും മിയാമിയിലെയും 22 പേരിലാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
Adjust Story Font
16