Quantcast

അഫ്ഗാനില്‍ ചാവാറേക്രമണം പൊലീസുദ്യോഗസ്ഥരടക്കം പത്തു പേര്‍ കൊല്ലപ്പെട്ടു

MediaOne Logo

admin

  • Published:

    22 April 2018 3:20 PM GMT

അഫ്ഗാനില്‍ ചാവാറേക്രമണം പൊലീസുദ്യോഗസ്ഥരടക്കം പത്തു പേര്‍ കൊല്ലപ്പെട്ടു
X

അഫ്ഗാനില്‍ ചാവാറേക്രമണം പൊലീസുദ്യോഗസ്ഥരടക്കം പത്തു പേര്‍ കൊല്ലപ്പെട്ടു

ഗസ്നിയിലെ കോടതിയിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്ന് സുരക്ഷാസേന ആരോപിച്ചു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടില്ല

അഫ്ഗാനിസ്ഥാനില്‍ ചാവാറേക്രമണത്തില്‍ പൊലീസുദ്യോഗസ്ഥരടക്കം പത്തു പേര്‍ കൊല്ലപ്പെട്ടു. ഗസ്നിയിലെ കോടതിയിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്ന് സുരക്ഷാസേന ആരോപിച്ചു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടില്ല.

ഇന്ന് രാവിലെയാണ് അഫ്ഗാനിലെ ഗസ്നി കോടതിയില്‍ താലിബാന്‍ തീവ്രവാദികളുടെ ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍ സാധാരണക്കാരണ്. ഒരു മണിക്കൂര്‍ നീണ്ട പോരാട്ടാത്തിനൊടുവില്‍ അഞ്ച് തീവ്രവാദികളെ സുരക്ഷാസൈനികര്‍ വധിച്ചു. അക്രമികള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചു.

അക്രമത്തെ കുറിച്ച് പൊലീസ് മേധാവി അമാനുല്ലാഹ് അമര്‍ഖില്‍ പറയുന്നതിങ്ങനെ ''അക്രമികള്‍ സംഘമായാണ് എത്തിയത്. ഇതിലൊരാള്‍ പൊലീസ് വേഷത്തിലായിരുന്നു. സൈലന്‍സര്‍ വെച്ച തോക്കുമായി ഇയാള്‍ കോടതിക്ക് ഉള്ളിലെത്തി. പത്തുമിനിട്ടിന് ശേഷമാണ് ചാവേര്‍ പൊട്ടിത്തെറിച്ചത് ''.

അഫ്ഗാനിസ്ഥാനില്‍ ഏപ്രിലില്‍ നടന്ന ചാവാറേക്രമണത്തില്‍ 64 പേര്‍ കൊല്ലപ്പെട്ടിരിന്നു. ഈ സംഭവത്തിലെ പ്രതികളായ ആറു പേരെ കഴിഞ്ഞ മാസം എട്ടിന് അഫ്ഗാന്‍ കോടതി തൂക്കിലേറ്റിയിരുന്നു. കഴിഞ്ഞ മാസം 21ന് അമേരിക്ക തെക്കന്‍ പാകിസ്താനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ താലിബാന്റെ മുതിര്‍ന്ന നേതാവ് മുല്ല അക്തര്‍ മന്‍സൂറും കൊല്ലപ്പെട്ടു. ഈ സംഭവങ്ങള്‍ക്ക് പ്രതികാരമായാണ് ചാവറേക്രമണം നടന്നതെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

TAGS :

Next Story