ബെല്‍ജിയത്തില്‍ ആദ്യമായി കുട്ടിയെ ദയാവധത്തിന് വിധേയനാക്കി
ബെല്‍ജിയത്തില്‍ ആദ്യമായി കുട്ടിയെ ദയാവധത്തിന് വിധേയനാക്കി
2014ല്‍ നിയമഭേദഗതി കൊണ്ടു വന്നതിന് ശേഷം ആദ്യമായാണ് ബെല്‍ജിയത്തില്‍ ഒരു കുട്ടിയെ ദയാവധത്തിന് വിധേയമാക്കുന്നത്. കുട്ടിയുടെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല.
ബെല്‍ജിയത്തില്‍ ആദ്യമായി ഒരു കുട്ടിയെ ദയാവധത്തിന് വിധേയനാക്കി. 2014ല്‍ നിയമഭേദഗതി കൊണ്ടു വന്നതിന് ശേഷം ആദ്യമായാണ് ബെല്‍ജിയത്തില്‍ ഒരു കുട്ടിയെ ദയാവധത്തിന് വിധേയമാക്കുന്നത്. കുട്ടിയുടെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല.
ഗുരുതരമായ അസുഖം ബാധിച്ച് അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന 17 വയസുകാരനെ ദയാവധത്തിന് വിധേയമാക്കിയതെന്ന വിവരം മാത്രമാണ് ദേശീയ ദയാവധ നിയന്ത്രണ കമ്മിറ്റി പുറത്ത് വിട്ടത്. കുട്ടിയുടെ പേരോ മറ്റ് വിശദാംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ഡോക്ടര്‍മാരുടേയും കുട്ടിയുടെ രക്ഷിതാക്കളുടേയും അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ദയാവധം നടപ്പാക്കിയത്. ലോകത്ത് ഏത് പ്രായക്കാരായ കുട്ടികളിലും ദയാവധം അനുവദിച്ചിട്ടുള്ള ഏക രാജ്യമാണ് ബെല്‍ജിയം. 2014ലാണ് ദയാവധ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. 2003നും 2013നും ഇടയ്ക്ക് ബെല്‍ജിയത്തില്‍ 8762 പേര്‍ ദയാവധത്തിന് വിധേയരായിട്ടുണ്ട്. സമീപ രാജ്യമായ നെതര്‍ലാന്‍ഡില്‍ കുട്ടികളില്‍ ദയാവധം അനുവദനീയമാണെങ്കിലും കുറഞ്ഞത് പന്ത്രണ്ട് വയസ്സ് പൂര്‍ത്തിയാകണമെന്നാണ് നിബന്ധന.
Adjust Story Font
16