ഉത്തര കൊറിയ പ്രകോപനകരമായ സൈനിക നടപടികളില്‍ നിന്ന് പിന്‍മാറണമെന്ന് റഷ്യയും ജപ്പാനും
ഉത്തര കൊറിയ പ്രകോപനകരമായ സൈനിക നടപടികളില്‍ നിന്ന് പിന്‍മാറണമെന്ന് റഷ്യയും ജപ്പാനും
പരസ്പരമുള്ള വാക് തര്‍ക്കങ്ങള്‍ അവസാനിക്കണമെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയും ആവശ്യപ്പെട്ടു
ഉത്തര കൊറിയന്‍ വിഷയത്തില്‍ പ്രതികരണവുമായി റഷ്യയും ജപ്പാനും. ഉത്തര കൊറിയയും എതിര്‍ രാജ്യങ്ങളും പ്രകോപനകരമായ സൈനിക നടപടികളില്‍ നിന്ന് പിന്‍മാറണമെന്ന് ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു. പരസ്പരമുള്ള വാക് തര്‍ക്കങ്ങള്‍ അവസാനിക്കണമെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയും ആവശ്യപ്പെട്ടു.
ഉത്തര കൊറിയയുമായി ബന്ധപ്പെട്ട വിഷയം കൂടുതല്‍ വഷളാകുന്ന സാഹചര്യം രൂപപ്പെട്ടതോടെയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയും കൂടിക്കാഴ്ച നടത്തിയത് . ആഗോള സാഹചര്യം ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. നിലവിലെ പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ യുഎന്‍ നിര്‍ദേശിക്കുന്ന രീതിയില്‍ സഹകരിക്കാമെന്ന നിലപാടാണ് ഇരു രാജ്യങ്ങള്‍ക്കും. നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ആറ് രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ഒരു ചര്‍ച്ച നടത്തണമെന്ന നിലപാടും റഷ്യ മുന്നോട്ട് വെച്ചു. ഇതിന് നേതൃത്വം നല്‍കാന്‍ തയ്യാറാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്യക്താക്കി. അതിനിടെ പുതിയ സാഹചര്യങ്ങള് ചര്‍ച്ച ചെയ്യാന്‍ ജപ്പാന്‍, യുഎസ്, ദക്ഷിണ കൊറിയന്‍ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥ സംഘം ടോക്യോയില്‍ ചര്‍ച്ച നടത്തി.
Adjust Story Font
16