Quantcast

മുത്തശ്ശിക്കഥയെ വെല്ലും മാക്രോണിന്റെ വിജയം

MediaOne Logo

Subin

  • Published:

    7 May 2018 3:59 PM GMT

മുത്തശ്ശിക്കഥയെ വെല്ലും മാക്രോണിന്റെ വിജയം
X

മുത്തശ്ശിക്കഥയെ വെല്ലും മാക്രോണിന്റെ വിജയം

2016 ഏപ്രിലില്‍ മാക്രോണ്‍ രൂപംകൊടുത്ത എന്‍മാര്‍ഷേ എന്ന പാര്‍ട്ടിക്ക് നിലവില്‍ രണ്ട് ലക്ഷം അനുയായികളുണ്ട്. പ്രാദേശിക ഘടകങ്ങള്‍ ജനങ്ങളുമായി നേരിട്ട് സംവദിച്ച് നയം വ്യക്തമാക്കുന്ന രീതിയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിച്ചത്.

ഒരു വര്‍ഷം മുമ്പ് രൂപീകരിച്ച പാര്‍ട്ടിയുമായി പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച് വിജയിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുയാണ് ഇമ്മാനുവല്‍ മാക്രോണ്‍. തീവ്രദേശീയതയും കടുത്ത കുടിയേറ്റവിരുദ്ധതയും മുഖമുദ്രയാക്കിയ മരീന്‍ ലീ പെനിനെയാണ് തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത് എന്നതും മാക്രോണിനെ വിജയത്തിന് തിളക്കം കൂട്ടുന്നു.

പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടി വിട്ട് മാക്രോണ്‍ 2016ല്‍ എന്‍മാര്‍ഷെ പാര്‍ട്ടി രൂപീകരിക്കുന്നു. നിലവില്‍, ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഫ്രാന്‍സിന്റെ പ്രസിഡന്റ്. ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായ കഥയുടെ വണ്‍ലൈന്‍ ഇതാണ്. കഴിഞ്ഞ മാസം നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ മരീന്‍ ലി പെന്നും മാക്രോണും തമ്മിലുള്ള വോട്ടിംഗ് ശതമാനത്തിലെ വ്യത്യാസം കേവലം 3 ശതമാനം മാത്രമായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ വളരെ പിന്നിലായിരുന്നു മാക്രോണ്‍. പക്ഷേ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ലീ പെന്നിനെ ബഹുദൂരം പിന്നിലാക്കിയാണ് മാക്രോണ്‍ ജയിച്ചത. മരീന്‍ ലീ പെന്നിന്‍ മുന്നോട്ടുവെച്ച
തീവ്രദേശീയതയും കടുത്ത അഭയാര്‍ഥി വിരുദ്ധതയും തള്ളിയാണ്, ലളിതമായ സംസാരരീതിയും ലിബറല്‍ ആശയങ്ങളുടെ വക്താവുമായ മാക്രോണിനെ ഫ്രഞ്ച് ജനത തെരഞ്ഞെടുത്തത്.

തന്നേക്കാള്‍ 20 വയസ് കൂടുതലുള്ള പഴയ നാടകപരിശീലകയായ ബിഷിത് തോനിയെ ആണ് മാക്രോണ്‍ ജീവിത പങ്കാളിയാക്കിരിക്കുന്നത്.ഇവരുടെ സ്വാധീനവും പ്രകടനപത്രികയില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് 39കാരനായ മാക്രോണ്‍.

2016 ഏപ്രിലില്‍ മാക്രോണ്‍ രൂപംകൊടുത്ത എന്‍മാര്‍ഷേ എന്ന പാര്‍ട്ടിക്ക് നിലവില്‍ രണ്ട് ലക്ഷം അനുയായികളുണ്ട്. പ്രാദേശിക ഘടകങ്ങള്‍ ജനങ്ങളുമായി നേരിട്ട് സംവദിച്ച് നയം വ്യക്തമാക്കുന്ന രീതിയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിച്ചത്. ജൂണില്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നിലവില്‍ ഒരു എംപി പോലും ഇല്ലാത്ത എന്‍മാര്‍ഷേ പാര്‍ട്ടിക്ക് നിര്‍ണായകമാണ്.

പ്രസിഡന്റിന്റെ നയങ്ങള്‍ പ്രാബല്യത്തിലാക്കാന്‍ പാര്‍ലമെന്റിന്റെ പിന്തുണ കൂടി മാക്രോണിന് അനിവാര്യമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും എന്‍ മാര്‍ഷേ മുന്‍തൂക്കം നേടുമെന്ന് തന്നെയാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ജനാധിപത്യമൂല്യങ്ങള്‍ക്ക് വില കല്‍പിക്കുന്ന ഫ്രാന്‍സ് ജനതക്ക് അര്‍ഹിക്കുന്ന നേതാവിനെത്തന്നെ അവര്‍ തെരഞ്ഞെടുത്തിരിക്കുന്നു എന്നാണ് മാക്രോണിന്റെ അത്ഭുതപ്പെടുത്തുന്ന വിജയം സൂചിപ്പിക്കുന്നത്.

TAGS :

Next Story