Quantcast

തുര്‍ക്കി വഴി യൂറോപ്പിലെത്തിയ അഭയാര്‍ഥികളെ ഗ്രീസ് നാടുകടത്തി

MediaOne Logo

admin

  • Published:

    8 May 2018 10:23 AM GMT

തുര്‍ക്കി വഴി യൂറോപ്പിലെത്തിയ അഭയാര്‍ഥികളെ ഗ്രീസ് നാടുകടത്തി
X

തുര്‍ക്കി വഴി യൂറോപ്പിലെത്തിയ അഭയാര്‍ഥികളെ ഗ്രീസ് നാടുകടത്തി

രേഖകളില്ലാതെ എത്തിയവരെയാണ് മനുഷ്യാവകാശ സംഘടനകളുടെ കടുത്ത എതിര്‍പ്പ് മറികടന്ന് ഗ്രീസ് തുര്‍ക്കിയിലേക്ക് തിരികെ അയച്ചത്

തുര്‍ക്കി വഴി യൂറോപ്പിലെത്തിയ അഭയാര്‍ഥികളെ ഗ്രീസ് നാടുകടത്തി തുടങ്ങി. രേഖകളില്ലാതെ എത്തിയവരെയാണ് മനുഷ്യാവകാശ സംഘടനകളുടെ കടുത്ത എതിര്‍പ്പ് മറികടന്ന് ഗ്രീസ് തുര്‍ക്കിയിലേക്ക് തിരികെ അയച്ചത്.
അഭയാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കാനുള്ള യൂറോപ്യന്‍ യൂണിയന് തീരുമാനത്തെ തുടര്‍ന്നാണ് ഗ്രീസ് നാടുകടത്തല്‍ നടപടികള്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ 200ലധികം പേരെയാണ് തുര്‍ക്കിയിലേക്ക് നാടുകടത്തിയത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ അധികവും. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഗ്രീസില്‍ അഭയം തേടി എത്തിയവരായിരുന്നു ഇവര്‍. മൂന്ന് ബോട്ടുകളിലായി 202 അഭയാര്‍ഥികള്‍ ഡിക്കിലി തീരത്ത് എത്തിയതായി തുര്‍ക്കിയിലെ ഇസ്മിര്‍ മേഖലാ ഗവര്‍ണര്‍ മുസ്തഫ തോപ്രാക് അറിയിച്ചു. 500അഭയാര്‍ഥികളെ സ്വീകരിക്കാന്‍ രാജ്യം തയ്യാറാണെന്നും ഇതില്‍ 400 പേരുടെ പേരുകളാണ് ഗ്രീക്ക് അധികൃതര്‍ നല്‍കിയിരിക്കുന്നതെന്നും തുര്‍ക്കി ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഗ്രീസിന്‍റെ നടപടിയില്‍ മനുഷ്യാവകാശ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചു. അതിനിടെ, തുര്‍ക്കിയില്‍ കുടുങ്ങിയ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യസംഘം സിറിയക്കാര്‍ തുര്‍ക്കിയില്‍ നിന്ന് ജര്‍മനിയിലത്തെി. തലസ്ഥാന നഗരമായ അങ്കാറയില്‍നിന്ന് ജര്‍മനിയിലെ ഹനോവറിലാണ് 16 പേര്‍ എത്തിയത്. 72,000 പേര്‍ക്കാണ് യൂറോപ്പില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമത്തിനാണ് യൂറോപ്യന്‍ യൂണിയന്‍ സാക്ഷിയായത്. ദശലക്ഷക്കണക്കിന് പേരാണ് ഒരു വര്‍ഷത്തിനകം യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ അഭയം തേടിയത്.. യൂറോപ്പില്‍ അഭയാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ മാര്‍ച്ച് 20ന് യൂറോപ്യന്‍ യൂനിയന്‍ തീരുമാനമെടുത്തിരുന്നു. ഇതിനു ശേഷം രാജ്യത്തത്തെിയ 4,000 ഓളം അഭയാര്‍ഥികളെ ഗ്രീസ് തടഞ്ഞുവെച്ചിട്ടുണ്ട്. ഇവരെ ഘട്ടംഘട്ടമായി തുര്‍ക്കിയിലേക്ക് മടക്കിഅയക്കും. ബാള്‍ക്കന്‍ രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചതോടെ അര ലക്ഷം അഭയാര്‍ഥികള്‍ ഗ്രീസില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

TAGS :

Next Story