Quantcast

റിയോ ചൈനക്ക് സമ്മാനിച്ചത് നിരാശ

MediaOne Logo

Ubaid

  • Published:

    9 May 2018 12:10 AM GMT

റിയോ ചൈനക്ക് സമ്മാനിച്ചത് നിരാശ
X

റിയോ ചൈനക്ക് സമ്മാനിച്ചത് നിരാശ

416 കായിക താരങ്ങളടങ്ങിയ വന്‍സംഘമാണ് ചൈനക്കായി മെഡല്‍കൊയ്യാന്‍ റിയോയിലെത്തിയത്. 26 കായിക ഇനങ്ങളില്‍ ചൈന മല്‍സരിച്ചു. പരിശീലക സംഘത്തില്‍ മുമ്പില്ലാത്തവിധം വിദേശകോച്ചുകളേയും ഉള്‍പ്പെടുത്തി.

ഏറെ പ്രതീക്ഷയോടെയാണ് ചൈന റിയോയിലെത്തിയത്. 711 പേരടങ്ങിയ സംഘമാണ് ബ്രസീലിലെത്തിയത് . മെഡല്‍പ്പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്താന്‍ മാത്രമെ ചൈനീസ് സംഘത്തിനായുളളൂ.എന്നാല്‍ ഇക്കുറി നേടിയത് 26 സ്വര്‍ണവും 18 വെളളിയും 26 വെങ്കലവും ഉള്‍പ്പെടെ 70 മെഡലുകള്‍.

416 കായിക താരങ്ങളടങ്ങിയ വന്‍സംഘമാണ് ചൈനക്കായി മെഡല്‍കൊയ്യാന്‍ റിയോയിലെത്തിയത്. 26 കായിക ഇനങ്ങളില്‍ ചൈന മല്‍സരിച്ചു. പരിശീലക സംഘത്തില്‍ മുമ്പില്ലാത്തവിധം വിദേശകോച്ചുകളേയും ഉള്‍പ്പെടുത്തി. ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഒളിംപിക്സ് സംഘമാണ് ചൈനയുടേത്. ലണ്ടന്‍ ഒളിംപിക്സിന് ശേഷം മികച്ച തയ്യാറെടുപ്പുകളും നടത്തി. ടേബിള്‍ ടെന്നീസ്, ,ബാഡ്മിന്റണ്‍, ഡൈവിങ്, ഷൂട്ടിങ്, ജിംനസ്റ്റിക്കിസ്, ഭാരേദ്വഹനം എന്നീ ഇനങ്ങളില്‍ ഉള്‍പ്പെടെ 68 സ്വര്‍ണമാണ് ചൈന കഴിഞ്ഞ ഒളിംപിക്സില്‍ നേടിയത്. റിയോയില്‍ ചൈനീസ് പ്രതീക്ഷകള്‍ തകിടം മറിഞ്ഞു.

ചൈനയുടെ ഷൂട്ടിങ് സംഘം നേടിയതാകട്ടെ ഒരു സ്വര്‍ണം മാത്രം. ലണ്ടനില്‍ ജിംനാസ്റ്റിക്കില്‍ 4 സ്വര്‍ണമാണ് ചൈന സ്വന്തമാക്കിയിരുന്നു. ഇക്കുറി ജിംനാസ്റ്റിക്കില്‍ ഒരു മെഡല്‍പോലും നേടാന്‍ ചൈനക്കായില്ല. അത്‌ല്റ്റികിസിലും രണ്ടക്കം കടക്കാന്‍ ചൈനക്കായില്ല. രണ്ട് സ്വര്‍ണവും 2 വെളളിയും 2 വെങ്കലവുമണ് അത്‌ലറ്റിക്സില്‍ നേടാനായത്. വര്‍ഷങ്ങളായി ചൈനക്ക് മേധാവിത്തമുള്ള കായിക ഇനമാണ് ബാഡ്മിന്റണ്‍. ഒളിംപിക്സ് ബാഡ്മിന്റണില്‍ ഏറ്റവുമധികം മെഡലകള്‍ ചൈനയുടെ പേരിലാണ്. എന്നാല്‍ ഇക്കുറി നേടാനായത് 2 സ്വര്‍ണം മാത്രം. നീന്തല്‍ക്കുളത്തില്‍ പ്രതീക്ഷയോടെ എത്തിയ ചൈനീസ് താരങ്ങള്‍ നിരാശപ്പെടുത്തി. ഒരു സ്വര്‍ണം മാത്രമാണ് നീന്തല്‍ക്കുളത്തില്‍ നിന്നും ചൈനക്ക് ലഭിച്ചത്. ടേബിള്‍ ടെന്നീസില്‍ 4 സ്വര്‍ണവും 2 വെളളിയും നേടി ആധിപത്യം നിലനിര്‍ത്തി. ഡൈവിങ്ങില്‍ 10 മെഡലുകള്‍ നേടി പ്രതീക്ഷ കാത്തു. ലണ്ടനില്‍ ചൈന ആകെ നേടിയത് 88 മെഡലുകള്‍. 38 സ്വര്‍ണവും 29 വെളളിയും 21 വെങ്കലവുമാണ് ഇതില്‍പ്പെടുന്നു.

രാജ്യത്തിന്റെ പരിതാപകരമായ പ്രകടന തുടര്‍ന്ന് രൂക്ഷ വിമര്‍ശങ്ങളാണ് ചൈനീസ് മാധ്യമങ്ങള്‍ നടത്തുന്നത്.

TAGS :

Next Story