ഹിലരിയുടെ ലീഡ് കുറഞ്ഞതായി സര്‍വെ
ഹിലരിയുടെ ലീഡ് കുറഞ്ഞതായി സര്‍വെ
തന്റെ ജനസമ്മിതി ഉയര്‍ന്നത് പ്രചരിപ്പിക്കാതെ മാധ്യമങ്ങള്‍ ഹിലരിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവസാനം പുറത്തുവന്ന സര്‍വെ റിപ്പോര്‍ട്ടില്‍ ഹിലരി ക്ലിന്റന്റെ ലീഡ് കുറഞ്ഞു. തന്റെ ജനസമ്മിതി ഉയര്‍ന്നത് പ്രചരിപ്പിക്കാതെ മാധ്യമങ്ങള്‍ ഹിലരിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. ഒബാമയുടെ തെറ്റായ നയങ്ങളാണ് ഫിലിപ്പീന്‍സിനെ അമേരിക്കക്ക് എതിരാക്കി മാറ്റിയതെന്നും ട്രംപ് വിമര്‍ശിച്ചു.
അവസാന സംവാദത്തിന് ശേഷം ഹിലരി ക്ലിന്റണ്44 ശതമാനം പേരുടെയും ഡൊണാള്‍ഡ് ട്രംപിന് 40 ശതമാനത്തിന്റെയും പിന്തുണയുണ്ടെന്ന് റോയിട്ടേഴ്സും ഇപ്സോസും നടത്തിയ സര്‍വെയില്‍ പറയുന്നു. തൊട്ട് മുമ്പത്തെ ആഴ്ച ട്രംപിന്റെ ജനസമ്മിതി 37 ശതമാനമായിരുന്നു. തന്റെ ജനസമ്മിതി ഉയര്‍ന്നതും ഹിലരിയുടെ ലീഡ് താഴ്ന്നതും വാര്‍ത്തയാക്കാതെ ഹിലരിക്ക് വേണ്ടി മാധ്യമങ്ങള്‍ പ്രചാരണം നടത്തുകയാണെന്നാണ് ട്രംപിന്റെ ആക്ഷേപം. പ്രസിഡന്റ് ബരാക് ഒബാമയെയും ട്രംപ് വിമര്‍ശിച്ചു. ഒബാമയുടെ തെറ്റായ നയങ്ങള്‍ കാരണമാണ് പതിറ്റാണ്ടു നീണ്ട ബന്ധം മതിയാക്കി ഫിലിപ്പീന്‍സ് റഷ്യക്കും ചൈനക്കുമൊപ്പം ചേര്‍ന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഭാര്യക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തലാണ് ഇപ്പോള്‍ പ്രസിഡന്റിന്റെ പണിയെന്നും ട്രംപ് പരിഹസിച്ചു. ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ട്രംപിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഹിലരി ക്ലിന്റണ്‍ വിമര്‍ശിച്ചു.
Adjust Story Font
16