Quantcast

യമനില്‍ കോളറ പടരുന്നു; ആഭ്യന്തര പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി യുഎന്‍

MediaOne Logo

Jaisy

  • Published:

    10 May 2018 8:05 PM GMT

യമനില്‍ കോളറ പടരുന്നു; ആഭ്യന്തര പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി യുഎന്‍
X

യമനില്‍ കോളറ പടരുന്നു; ആഭ്യന്തര പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി യുഎന്‍

ലക്ഷക്കണക്കിന് പേരുടെ ജീവന്‍ അപകടപ്പെടുത്തുന്ന നടപടിയില്‍നിന്ന് പിറകോട്ട് പോകണമെന്നും യുഎന്‍ പ്രതിനിധി

കോളറ പിടിയിലമര്‍ന്ന യമനില്‍ സ്ഥിതി രൂക്ഷമാക്കുന്ന ആഭ്യന്തരപാര്‍ട്ടികള്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി ഐക്യരാഷ്ട്രസഭ. ലക്ഷക്കണക്കിന് പേരുടെ ജീവന്‍ അപകടപ്പെടുത്തുന്ന നടപടിയില്‍നിന്ന് പിറകോട്ട് പോകണമെന്നും യുഎന്‍ പ്രതിനിധി.

ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഏപ്രീല്‍ മാസം മുതല്‍ മൂന്ന് ലക്ഷത്തി ഇരുപതിനായിരത്തിലധികം പേര്‍ യമനില്‍ കോളറരോഗത്തിനടിപ്പെട്ടവരാണ്. രാജ്യത്ത് നിയന്ത്രണവിധേയമല്ലാത്തവിധം രോഗം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 1742 പേര്‍ കോളറ കാരണത്താല്‍ മരിക്കുകയും ചെയ്തു. പകര്‍ച്ചവ്യാധിയെ നേരിടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ട സമയത്ത് സ്ഥിതി വഷളാക്കും വിധമുള്ള ഇടപെടലാണ് രാജ്യത്ത് യുദ്ധരംഗത്തുള്ളവര്‍ ചെയ്യുന്നതെന്ന് ഐക്യരാഷ്ട്രസഭ സന്നദ്ധസേവന വിഭാഗം തലവന്‍ സ്റ്റീഫന്‍ ഒബ്രിയന്‍ പറഞ്ഞു.

ട്രാന്‍സ്ലേഷന്‍- 25 ലക്ഷം കുട്ടികളുള്‍‌പ്പെടെ 70 ലക്ഷം പേര്‍ രാജ്യത്ത് പോഷകക്കുറവ് അനുഭവിക്കുന്നവരാണ്. ഇതില്‍ 5 ലക്ഷത്തോളം പേരുടെ അവസ്ഥ ഗുരുതരമാണ്. 2015 മുതല്‍ രാജ്യത്തെ ഹൂത്തികള്‍ക്കെതിരെ സൌദി സഖ്യരാജ്യങ്ങള്‍ യുദ്ധവുമായി രംഗത്തുണ്ട്. ആഭ്യന്തരസ്ഥിതി രൂക്ഷമാക്കുന്നതില്‍ യുദ്ധത്തിന് കാര്യമായ പങ്കുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭക്ഷണത്തിന് പ്രധാനമായും ഇറക്കുമതിയെ ആശ്രയിക്കുന്ന യമനിലെ പ്രതിസന്ധി യുഎന്നിന് മറികടക്കാന്‍ കഴിയുന്നതിലധികം ഭീകരമാണെന്നും സ്റ്റീഫന്‍ ഒബ്രയന്‍ പറഞ്ഞു.

TAGS :

Next Story