Quantcast

ചൈനയില്‍ റമദാന്‍ വ്രതത്തിന് നിയന്ത്രണം

MediaOne Logo

admin

  • Published:

    10 May 2018 1:08 PM GMT

ചൈനയില്‍ റമദാന്‍ വ്രതത്തിന് നിയന്ത്രണം
X

ചൈനയില്‍ റമദാന്‍ വ്രതത്തിന് നിയന്ത്രണം

പാര്‍ട്ടി അംഗങ്ങള്‍, നേതാക്കള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, കുട്ടികള്‍ തുടങ്ങിയവര്‍ ഒരു കാരണവശാലും നോമ്പെടുക്കരുതെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അറിയിച്ചു.

റമദാന്‍ വ്രതം ആചരിക്കുന്നതിന് ചൈനയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്നരക്കോടിയോളം ഇസ്‍ലാം മതവിശ്വാസികള്‍ ചൈനയിലുണ്ട്. പാര്‍ട്ടി അംഗങ്ങള്‍, നേതാക്കള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, കുട്ടികള്‍ തുടങ്ങിയവര്‍ ഒരു കാരണവശാലും നോമ്പെടുക്കരുതെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അറിയിച്ചു. മതപരമായ ചടങ്ങുകള്‍ക്ക് വിലക്കുണ്ട്. സിംന്‍ജിയാങില്

തിങ്കളാഴ്ചയാണ് റമദാന്‍ വ്രതം ആരംഭിച്ചിരുന്നത്. രാജ്യത്തെ ഭക്ഷണ ശാലകള്‍ റമദാന്‍ മാസത്തില്‍ സാധാരണ രീതില്‍ പ്രവര്‍ത്തിക്കണമെന്ന് മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാങിലെ ഭക്ഷ്യഔഷധ ഭരണ വിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്. റമദാന്‍ മാസത്തില്‍ ഹോട്ടലുകള്‍ അടച്ചിടാന്‍ പാടില്ലെന്നും ഭക്ഷണവും പാനീയവും എപ്പോഴും ലഭ്യമായിരിക്കണമെന്നും നിര്‍ദേശമുണ്ട്. വിദ്യാര്‍ഥികളും കുട്ടികളും പള്ളികളില്‍ പോകുന്നില്ലെന്ന് ഉറപ്പാക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്.

വര്‍ഷങ്ങളായി ചൈനയില്‍ റമദാന്‍ വ്രതം അനുഷ്ഠിക്കുന്നതിന് വിലക്കുണ്ട്. ഇതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

TAGS :

Next Story