Quantcast

യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം കുറഞ്ഞു

MediaOne Logo

Alwyn K Jose

  • Published:

    11 May 2018 8:53 AM GMT

യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം കുറഞ്ഞു
X

യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം കുറഞ്ഞു

ഏജിയന്‍ കടല്‍വഴിയുള്ള അനധികൃത കുടിയേറ്റത്തിലും കുറവ് വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഏപ്രില്‍ മാസം മുതല്‍ യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്. ഏജിയന്‍ കടല്‍വഴിയുള്ള അനധികൃത കുടിയേറ്റത്തിലും കുറവ് വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതിനിടെ യൂറോപ്പിലേക്ക് കടക്കുന്നതിനിടെ ലിബിയന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി നിരവധി പേരെ കാണാതായി.

ഈ വര്‍ഷം പകുതി വരെ 360000 പേരാണ് യൂറോപ്പിലേക്കെത്തിയത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലാണ്. എന്നാല്‍ ഏപ്രില്‍ മാസം മുതല്‍ അഭായര്‍ഥി പ്രവാഹത്തില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ തുര്‍ക്കിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഏജിയന്‍ കടല്‍വഴിയുള്ള അഭയാര്‍ഥി പ്രവാഹത്തിന് കുറവ് വന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇറ്റലിയെയാണ് അഭയാര്‍ഥികള്‍ ആശ്രയിക്കുന്നത്. ഇതില്‍ കൂടുതല്‍ പേരും ലിബിയയില്‍ നിന്നാണ്. ഇത് നിരീക്ഷക്കണമെന്നും അഭയാര്‍ഥി വിഷയത്തില്‍ ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സിയായ ഫ്രോണ്ടക്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഫാബ്രിഗ് ലെഗെറി പറഞ്ഞു.

പ്രതിദിനം 50 ലിബിയന്‍ അഭയാര്‍ഥികള്‍ ഗ്രീസിലെത്തുമ്പോള്‍ 750 പേരാണ് ഇറ്റിലിയിലെത്തുന്നത്. 2015 ല്‍ പതിനഞ്ച് ലക്ഷത്തിലധികം അഭയാര്‍ഥികളാണ് എത്തിയതെന്ന് ഫ്രോണ്ടക്സ് പറയുന്നു. അനധികൃത കുടിയേറ്റക്കരെ നിരീക്ഷിക്കാന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇതിനിടെ ഇറ്റലിയിലേക്ക് കടക്കുന്നതിനിടെ ലിബിയന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി. 400 പേരെ രക്ഷപ്പെടുത്തി. നാലുപേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.

TAGS :

Next Story