Quantcast

മെഡിറ്ററേനിയന്‍ കടലില്‍നിന്ന് രക്ഷപ്പെടുത്തിയ ആയിരത്തിയഞ്ഞൂറോളം അഭയാര്‍ഥികളെ ഇറ്റലിയിലെത്തിച്ചു

MediaOne Logo

Ubaid

  • Published:

    12 May 2018 6:42 AM GMT

മെഡിറ്ററേനിയന്‍ കടലില്‍നിന്ന് രക്ഷപ്പെടുത്തിയ ആയിരത്തിയഞ്ഞൂറോളം അഭയാര്‍ഥികളെ ഇറ്റലിയിലെത്തിച്ചു
X

മെഡിറ്ററേനിയന്‍ കടലില്‍നിന്ന് രക്ഷപ്പെടുത്തിയ ആയിരത്തിയഞ്ഞൂറോളം അഭയാര്‍ഥികളെ ഇറ്റലിയിലെത്തിച്ചു

ഇറ്റാലിയന്‍ സേന വിവിധ ഭാഗങ്ങളിലായി നടത്തിയ ഇടപെടലിലൂടെയാണ് ഇത്രയും അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയത്

മെഡിറ്ററേനിയന്‍ കടലില്‍നിന്ന് രക്ഷപ്പെടുത്തിയ ആയിരത്തിയഞ്ഞൂറോളം അഭയാര്‍ഥികളെ ഇറ്റലിയിലെ സിസിലി തീരത്തെത്തിച്ചു. ഇറ്റാലിയന്‍ സേന വിവിധ ഭാഗങ്ങളിലായി നടത്തിയ ഇടപെടലിലൂടെയാണ് ഇത്രയും അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയത്.

മെഡിറ്ററേനിയന്‍ കടലിലെ ഏഴ് ഭാഗങ്ങളിലായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് നടുക്കടലില്‍ കുടുങ്ങിയ 1477 അഭയാര്‍ഥികളെ ഇറ്റാലിയന്‍ സേന സിസിലി തീരത്തെത്തിച്ചത്. ഒരു കപ്പലില്‍ നിന്ന് മാത്രം 747 അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതായി സുരക്ഷാസേനാംഗം പറഞ്ഞു. അഭയാര്‍ഥികളില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക്മാറ്റി. രക്ഷപ്പെടുത്തിയവരില്‍ 600ലധികംപേര്‍ കൂടെയാരുമില്ലാത്ത പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് കരുതുന്നതായി ഐക്യരാഷ്ട്രസഭ അഭയാര്‍ഥി വിഭാഗം ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രം ലിബിയന്‍തീരത്ത് നിന്നും മറ്റുമായി 3,300 അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇറ്റലി ലക്ഷ്യമാക്കിവരുന്ന കപ്പലുകളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനവുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

TAGS :

Next Story