മെഡിറ്ററേനിയന്‍ കടലില്‍ വീണ്ടും അഭയാര്‍ത്ഥി ദുരന്തം
മെഡിറ്ററേനിയന്‍ കടലില്‍ വീണ്ടും അഭയാര്‍ത്ഥി ദുരന്തം
മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു.
മെഡിറ്ററേനിയന്‍ കടലില്‍ വീണ്ടും അഭയാര്‍ത്ഥി ദുരന്തം. മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. റബര്‍ബോട്ടില്‍ കടല്‍കടക്കാന്‍ ശ്രമിച്ചവരാണ് മരിച്ചത്. ഇവരുടെ അഭയാര്‍ഥികളും കുടിയേറ്റക്കാരും അടങ്ങുന്ന സംഘമാണ് മെഡിറ്ററേനിയന്‍ കടലില്‍ അപകടത്തില്‍പ്പെട്ടത്. നാനൂറ്റി എണ്‍പത്തിനാല് പേരടങ്ങുന്ന സംഘമാണ് യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ചത് . ഇതില്‍ ഏഴുപേരുടെ മൃതദേഹങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡ്., നേവി സദ്ധപ്രവര്‍ത്തകരെല്ലാം ചേര്‍ന്നാണ് അപകടമായ ബോട്ടില്‍ നിന്നും അഭയാര്‍ഥികളെ രക്ഷിച്ചത്.
ബംഗ്ലാദേശില്‍ നിന്നും മറ്റുമുള്ളവാരണ് അഭയാര്‍ഥികള്‍. കുടിയേറ്റക്കാരെ കുറിച്ച് പഠിക്കുന്ന സംഘടനയായ ഐഒഎമ്മന്‍റെ കണക്കുള്‍ പ്രകാരംഈ വര്‍ഷം മാത്രം 45000 അഭയാര്‍ഥികള്‍ ബോട്ട്മാര്‍ഗം ഇറ്റലിയില്‍ എത്തിയിട്ടുണ്ട്. കടല്‍ കടക്കുന്നതിനിടെ മരിച്ചവരുടെ എണ്ണം 1222 കവിഞ്ഞെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കുടിയേറ്റത്തിന്‍റെ പേരില്‍ മനുഷ്യക്കടത്തും മയക്കുമരുന്ന് കടത്തും വ്യാപകമാണെന്നാണ് അധികൃതര്‍ പറയുന്നത്.
Adjust Story Font
16