മെഡിറ്ററേനിയന്‍ കടലിടുക്കില്‍ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 240 കവിഞ്ഞു
മെഡിറ്ററേനിയന്‍ കടലിടുക്കില്‍ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 240 കവിഞ്ഞു
ലിബിയന്‍ കടലിലാണ് അഭയാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത്
മെഡിറ്ററേനിയന്‍ കടലിടുക്കില്‍ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 240 കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്. ഇരുപതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്.
ലിബിയന്‍ കടലിലാണ് അഭയാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത്. 240 ലധികം പേര്‍ അപകടത്തില്‍ മരിച്ചതായി അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യു.എന്‍ സംഘടന സ്ഥിരീകരിച്ചു. ഇതില്‍ 20 സ്ത്രീകളും 7 കുട്ടികളും പെടും. രണ്ട് ബോട്ടുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഇരു ബോട്ടുകളിലും ആളുകളെ കുത്തി നിറച്ചിരുന്നതായാണ് സൂചന. 29 പേര്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. രക്ഷപ്പെട്ട രണ്ട് പേര്‍ ഇറ്റലിയുടെ ലാപ്യൂഡീസിയ ദ്വീപിലേക്ക് എത്തിയിട്ടുണ്ട്. അഭയാര്‍ഥികളുടെ പലായനത്തിനിടെയുണ്ടാകുന്നു അപകടങ്ങളില്‍ ഈ വര്‍ഷംമാത്രം 4200 ലധികം ആളുകളാണ് മരിച്ചത്.
Adjust Story Font
16