Quantcast

ന്യൂക്ലിയര്‍ സപ്ലെയേര്‍സ് ഗ്രൂപ്പ് വീണ്ടും യോഗം ചേര്‍ന്നേക്കും

MediaOne Logo

admin

  • Published:

    20 May 2018 3:46 AM GMT

ന്യൂക്ലിയര്‍ സപ്ലെയേര്‍സ് ഗ്രൂപ്പ് വീണ്ടും യോഗം ചേര്‍ന്നേക്കും
X

ന്യൂക്ലിയര്‍ സപ്ലെയേര്‍സ് ഗ്രൂപ്പ് വീണ്ടും യോഗം ചേര്‍ന്നേക്കും

യോഗം ചേരണമെന്ന മെക്സികോയുടെ നിര്‍ദേശം ഭൂരിപക്ഷം അംഗങ്ങളും അംഗീകരിച്ചതായാണ് സൂചന. അതേസമയം നിര്‍ദേശത്തെ ചൈന

ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാത്ത ഇന്ത്യയുള്‍പ്പെടേയുള്ള രാജ്യങ്ങളുടെ അംഗത്വം പരിഗണിക്കുന്നതിനുള്ള മാനദണ്ഡം രൂപീകരിക്കാന്‍ ന്യൂക്ലിയര്‍ സപ്ലെയേര്‍സ് ഗ്രൂപ്പ് വീണ്ടും യോഗം ചേര്‍ന്നേക്കും. യോഗം ചേരണമെന്ന മെക്സികോയുടെ നിര്‍ദേശം ഭൂരിപക്ഷം അംഗങ്ങളും അംഗീകരിച്ചതായാണ് സൂചന. അതേസമയം നിര്‍ദേശത്തെ ചൈന എതിര്‍ത്തു.

കഴിഞ്ഞ ദിവസം സമാപിച്ച എന്‍എസ്ജി വാര്‍ഷിക പ്ലീനറി യോഗം, ഇന്ത്യയുടെ അംഗത്വ അപേക്ഷയില്‍ തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു. ചൈന,ബ്രസീല്‍,ഓസ്ട്രിയ,അയര്‍ലാന്‍റ്,തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ എതിര്‍പ്പാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ആണവനിര്‍വ്യാപന കരാറില്‍ ഒപ്പിടാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. ഇതോടെ ഇനി അടുത്ത വര്‍ഷം നടക്കുന്ന യോഗത്തിലെ ഇന്ത്യന്‍ അപേക്ഷ പരിഗണിക്കൂ എന്നായിരുന്നു കരുതപ്പെട്ടത്. എന്നാല്‍ ഈ വര്‍ഷം അവസാനിക്കും മുമ്പ് ഇന്ത്യ ഉള്‍പ്പെടേയുള്ള എന്‍പിടിയില്‍ ഒപ്പിടാത്ത രാജ്യങ്ങളുടെ അപേക്ഷകളില്‍ തീരുമാനമെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ എന്‍എസ്ജി വീണ്ടും ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെക്സിക്കോയാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. ചൈന നിര്‍ദേശത്തെ എതിര്‍ത്തെങ്കിലും, ബാക്കി ഭൂരിപക്ഷ അംഗരാജ്യങ്ങളും നിര്‍ദേശത്തെ പിന്തുണച്ചതായാണ് വിവരം. എന്‍പിടിയില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ക്ക് അംഗത്വ നല്‍കണമെങ്കില്‍, അതിന് പൊതു മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്ന് ചൈനയും ബ്രസീലും ആവശ്യപ്പെട്ടിരുന്നു. ഈ പൊതുമാനദണ്ഡത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് വീണ്ടും യോഗം ചേരുക. പൊതു മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തിക്കഴിഞ്ഞാല്‍ അതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ അപേക്ഷ വീണ്ടും പരിഗണിക്കും.

TAGS :

Next Story