Quantcast

ഐഎസ് തകര്‍ത്ത പാല്‍മിറയിലെ ചരിത്രനിര്‍മിതകള്‍ പുനര്‍നിര്‍മിക്കാന്‍ ശില്‍പികള്‍

MediaOne Logo

Alwyn K Jose

  • Published:

    21 May 2018 12:30 PM GMT

സിറിയയിലെ പുരാതന നഗരമായ പാല്‍മിറയിലെ ശില്‍പങ്ങളും ചരിത്രനിര്‍മിതികളും പുനര്‍ നിര്‍മിച്ചിരിക്കുകയാണ് ഒരു കൂട്ടം ശില്‍പികള്‍. 10 മാസം ഐഎസ് കൈയ്യടക്കിയ പാല്‍മിറ നഗരം പൂര്‍ണമായും തകര്‍ത്തിരുന്നു.

സിറിയയിലെ പുരാതന നഗരമായ പാല്‍മിറയിലെ ശില്‍പങ്ങളും ചരിത്രനിര്‍മിതികളും പുനര്‍ നിര്‍മിച്ചിരിക്കുകയാണ് ഒരു കൂട്ടം ശില്‍പികള്‍. 10 മാസം ഐഎസ് കൈയ്യടക്കിയ പാല്‍മിറ നഗരം പൂര്‍ണമായും തകര്‍ത്തിരുന്നു.

സിറിയയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശില്‍പികള്‍ ഒത്തുചേര്‍ന്നാണ് 40ലധികം പ്രതിമകളുടെ പകര്‍പ്പ് ഉണ്ടാക്കിയത്. ടാരത്താസ് നഗരത്തിലാണ് ഇവയുടെ നിര്‍മാണം നടക്കുന്നത്. ഐഎസ് തകര്‍ത്ത പാല്‍മിറ നഗരത്തിലെ പല ചരിത്ര നിര്‍മിതികളും ഇക്കൂട്ടത്തിലുണ്ട്.

ഐഎസ് കൊലപ്പെടുത്തിയ പാല്‍മിറയിലെ പുരാവസ്തുശാസ്ത്രകാരന്‍ ഖാലിദ് ആസാദിനെ പ്രതിമയുടെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം മെയിലാണ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച പാല്‍മിറ നഗരം ഐഎസ് പിടിച്ചെടുക്കുന്നത്. ഇക്കാലയളവില്‍ നിരവധി ശില്‍പങ്ങളും ചരിത്ര നിര്‍മിതികളും ഐഎസ് നശിപ്പിച്ചിരുന്നു. 1800 വര്‍ഷം പഴക്കമുള്ള ആര്‍ച്ച് ഓഫ് ട്രിംഫ്, റോമന്‍ കാലഘട്ടത്തിലെ ശവകുടീരങ്ങള്‍ തുടങ്ങി പലതും ഐഎസ് തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. ഈ ശില്‍പങ്ങള്‍ സിറിയയിലെ പ്രധാന നഗരങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തിന് എത്തിക്കും.

TAGS :

Next Story