തൊഴിലില്ലായ്മയും ദാരിദ്രവും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ മുന്‍ഗണന നല്‍കുമെന്ന് ഹസന്‍ റൂഹാനി
തൊഴിലില്ലായ്മയും ദാരിദ്രവും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ മുന്‍ഗണന നല്‍കുമെന്ന് ഹസന്‍ റൂഹാനി
അടുത്ത മാസം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പാര്‍ലമെന്റിന്റെ ആദ്യസമ്മേളനത്തെ അഭിസംബോധന ചെയ്തത്.
രാജ്യത്തെ തൊഴിലില്ലായ്മയും ദാരിദ്രവും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ മുന്‍ഗണന നല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. പുതിയ പാര്‍ലമെന്റിന്റെ ആദ്യസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു റൂഹാനി. ഫെബ്രുവരി - ഏപ്രില്‍ സമയത്ത് നടന്ന തെരഞ്ഞെടുപ്പില്‍ ഹസന്‍ റൂഹാനി നേതൃത്വം നല്‍കുന്ന പരിഷ്കരണ വാദികളാണ് മേല്‍കൈ നേടിയത്.
അടുത്ത മാസം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പാര്‍ലമെന്റിന്റെ ആദ്യസമ്മേളനത്തെ അഭിസംബോധന ചെയ്തത്. രാജ്യത്ത് കഴിഞ്ഞ രണ്ട് ദശകമായി തുടര്‍ന്ന് വരുന്ന സാമ്പത്തിക നയത്തെ പൊളിച്ചെഴുതുമെന്നും ദാരിദ്രം നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്നും റൂഹാനി പറഞ്ഞു.
പാര്‍ലമെന്റിലെ 290 അംഗ സഭയില്‍ റൂഹാനി നേതൃത്വം നല്‍കുന്ന പരിഷ്കരണവാദികള്‍ക്ക് 128 സീറ്റുകളാണ് ഉള്ളത്. 2004ന് ശേഷം പാരമ്പര്യവാദികള്‍ക്ക് ഭൂരിപക്ഷം നഷ്ടമായ പാര്‍ലമെന്റാണ് ഇപ്പോഴത്തേത്. വനിത പ്രതിനിധികളുടെ കാര്യത്തിലും ഇക്കുറി വര്‍ധനവുണ്ട്. എട്ടു വനിതകളുടെ സ്ഥാനത്ത് 17 വനിതകളാണ് ഇപ്പോള്‍. 1979ന് ശേഷം ഇതാദ്യമായാണ് ഇത്രയധികം വനിതകള്‍ പാര്‍ലമെന്റിലെത്തുന്നത്. പുതിയ എംപിമാരില്‍ 60ശതമാനവും പുതുമുഖങ്ങളാണ്. അന്താരാഷ്ട്രശക്തികളുമായി ആണവകരാറില്‍ ഏര്‍പ്പെട്ട റൂഹാനിക്ക് ശക്തി പകരുന്നതാണ് പുതിയ പാര്‍ലമെന്റ്.
Adjust Story Font
16