''വിവാഹക്കാര്യം എന്തായി?'' നിരന്തരം ശല്യം ചെയ്ത അയല്‍ക്കാരിയെ യുവാവ് കൊലപ്പെടുത്തി
''വിവാഹക്കാര്യം എന്തായി?'' നിരന്തരം ശല്യം ചെയ്ത അയല്‍ക്കാരിയെ യുവാവ് കൊലപ്പെടുത്തി
വിവാഹക്കാര്യം എന്തായി എന്ന് നിരന്തരം ചോദിച്ച് ശല്യം ചെയ്ത യുവതിയെ യുവാവ് കൊലപ്പെടുത്തി. ഇന്തോനേഷ്യയിലെ കംപങ് പസിര്‍ ജോഞ്ചിലാണ് സംഭവം.
വിവാഹക്കാര്യം എന്തായി എന്ന് നിരന്തരം ചോദിച്ച് ശല്യം ചെയ്ത യുവതിയെ യുവാവ് കൊലപ്പെടുത്തി. ഇന്തോനേഷ്യയിലെ കംപങ് പസിര്‍ ജോഞ്ചിലാണ് സംഭവം. 28-കാരനായ ഫായിസ് നൂറുദ്ദീനാണ് ഗര്‍ഭിണിയായ അയല്‍ക്കാരി ആയിഷയെ (32) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
എന്താണ് ഇതുവരെ വിവാഹം കഴിക്കാത്തതെന്ന് ചോദിക്കാറുള്ള ആയിഷ, പെട്ടെന്ന് വിവാഹിതനാകൂവെന്നും മറ്റുള്ളവരുടെയെല്ലാം വിവാഹം കഴിഞ്ഞുവെന്നും നിരന്തരം പറയാറുണ്ടായിരുന്നതായി യുവാവ് പറയുന്നു. ആയിഷയുടെ ഇത്തരം വാക്കുകള്‍ തന്നെ പ്രകോപിതനാക്കിയതായും ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും യുവാവ് പൊലീസില്‍ മൊഴി നല്‍കി.
ആയിഷയുടെ വീട്ടില്‍ വെച്ചാണ് യുവാവ് കുറ്റകൃത്യം നടത്തിയത്. യുവതിയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയ പ്രതി കൊല നടത്തിയ ശേഷം വീട്ടില്‍ നിന്ന് പണവും സ്മാര്‍ട്ട് ഫോണും മോഷ്ടിച്ചിട്ടുമുണ്ട്. കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഫായിസിനെ കാലില്‍ വെടിവെച്ചാണ് പൊലീസ് പിടികൂടിയത്.
Adjust Story Font
16