Quantcast

നിയമവിധേയമല്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന നവമാധ്യമങ്ങള്‍ക്കെതിരെ ജര്‍മ്മനി പിഴ ചുമത്തും

MediaOne Logo

Jaisy

  • Published:

    25 May 2018 2:43 PM GMT

നിയമവിധേയമല്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന നവമാധ്യമങ്ങള്‍ക്കെതിരെ ജര്‍മ്മനി പിഴ ചുമത്തും
X

നിയമവിധേയമല്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന നവമാധ്യമങ്ങള്‍ക്കെതിരെ ജര്‍മ്മനി പിഴ ചുമത്തും

നിയമത്തെ ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങള്‍ സ്വാഗതം ചെയ്തു

നിയമവിധേയമല്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന നവമാധ്യമങ്ങള്‍ക്കെതിരെ വന്‍ തുക പിഴ ചുമത്തുമെന്ന നിയമത്തിന് ജര്‍മനി രൂപം നല്‍കി. കുറ്റക്കാര്‍ക്ക് അര കോടി രൂപവരെ പിഴ ചുമത്തുന്നതാണ് നെറ്റ്സ് ഡിജി നിയമം. നിയമത്തെ ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങള്‍ സ്വാഗതം ചെയ്തു.

വിദ്വേഷം പടര്‍ത്തുന്നതും ക്രിമിനല്‍ സ്വഭാവമുള്ള പോസ്റ്റുകള്‍ ഉള്‍പ്പെട നിയമവിധേയമല്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന സാമൂഹ്യമാധ്യമങ്ങള്‍ക്കെതിരെയാണ് നടപടി. യൂട്യൂബ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ക്ക് ഇത് സംബന്ധിച്ച് ജര്‍മനി നിര്‍ദേശം നല്‍കി. ലോകത്തുതന്നെ ആദ്യമായാണ് ഒരു രാജ്യം നവമാധ്യമങ്ങള്‍ക്കെതിരെ പിഴയിടുന്ന നിയമത്തിന് രൂപം നല്‍കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ മുതലാണ് പിഴ ചുമത്തുക, നിയമാനുസൃതമല്ലാത്ത വിവിരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 24 മണിക്കൂറിനകം നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. നിയമലംഘകര്‍ 50 ലക്ഷം മുതല്‍ അര കോടി രൂപവരെ പിഴ ഒടുക്കേണ്ടിവരും. എന്നാല്‍ ഇത്തരം പോസ്റ്റുകള്‍ നീക്കുന്നതിന് ഏഴ് ദിവസം വരെ സമയം അനുവദിക്കുമെന്നും ജര്‍മന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

നിയമത്തിന് ഫേസ്ബുക്ക് പിന്തുണയറിയിച്ചു. നവമാധ്യമങ്ങളിലൂടെ വിദ്വേഷം പടര്‍ത്തുന്നത് തടയാന്‍ ഇത്തരം നിയമങ്ങളിലൂടെ സാധിക്കുമെന്ന് ഫേസ്ബുക്ക് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നിയമത്തിനെതിരെ വിമര്‍ശവുമായി ചില മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് പുതിയ നിയമെന്ന് സംഘടനകള്‍ ആരോപിക്കുന്നു. പിഴയെടുക്കേണ്ടിവരുമെന്ന ഭയത്താല്‍ പോസ്റ്റുകള്‍ നവമധ്യമങ്ങള്‍ തന്നെ നീക്കം ചെയ്യുന്ന സാഹചര്യത്തിലേത്ത് നിയമം വഴിവെക്കുമെന്നാണ് പ്രധാന വിമര്‍ശം.

TAGS :

Next Story