Quantcast

പട്ടാള അട്ടിമറി നീക്കം മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെട്ടു: ഉറുദുഗാന്‍

MediaOne Logo

Alwyn K Jose

  • Published:

    26 May 2018 7:48 AM GMT

പട്ടാള അട്ടിമറി നീക്കം മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെട്ടു: ഉറുദുഗാന്‍
X

പട്ടാള അട്ടിമറി നീക്കം മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെട്ടു: ഉറുദുഗാന്‍

പട്ടാള അട്ടിമറി ശ്രമം മുന്‍കൂട്ടി കാണുന്നതില്‍ രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനം പരാജയമായിരുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന്‍.

പട്ടാള അട്ടിമറി ശ്രമം മുന്‍കൂട്ടി കാണുന്നതില്‍ രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനം പരാജയമായിരുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന്‍. മറ്റൊരു അട്ടിമറി ശ്രമത്തെ തള്ളിക്കളയാനാകില്ലെന്നും എന്നാല്‍ അത്തരത്തിലൊന്ന് വിജയം കാണില്ലെന്നും ഉറുദുഗാന്‍ പറഞ്ഞു. എല്ലാ മേഖലയിലും കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടാള അട്ടിമറി ശ്രമത്തിന് ശേഷം രാജ്യത്ത് മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ഇന്റലിജന്‍സ് സംവിധാനത്തിന്റെ പോരായ്മ ചൂണ്ടിക്കാട്ടി ഉറുദുഗാന്‍ രംഗത്തെത്തിയത്. റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്റലിജന്‍സ് സംവിധാനത്തില്‍ പോരായ്മയും വലിയ വിടവും വ്യക്തമായിരുന്നുവെന്നും ഉറുദുഗാന്‍ പറഞ്ഞു.

മറ്റൊരു അട്ടിമറി ശ്രമത്തെ തള്ളിക്കളയാനാകില്ലെന്ന് വ്യക്തമാക്കിയ ഉറുദുഗാന്‍ പക്ഷെ അതത്ര എളുപ്പമാകില്ലെന്നും വ്യക്തമാക്കി. എല്ലാ കാര്യങ്ങളിലും തങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. അട്ടിമറി ശ്രമത്തെ ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നേരിട്ടതിനെ അദ്ദേഹം പ്രശംസിച്ചു. അങ്കാറയിലെ പ്രസിഡന്റിന്റെ ഓഫീസിനും വസതിക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇതിന് പുറമെ ജനങ്ങളുടെ സുരക്ഷക്കും പ്രാമുഖ്യം നല്‍കുമെന്നും ഉറുദുഗാന്‍ പറഞ്ഞു. പട്ടാള അട്ടിമറി ശ്രമത്തില്‍ പങ്കെടുത്തവര്‍ക്കും അതിനെ പിന്തുണച്ചവര്‍ക്കും എതിരെയുള്ള നടപടി വേഗത്തിലാക്കുമെന്നും ഉറുദുഗാന്‍ പറഞ്ഞു. അടിയന്തരവാസ്ഥ മൂലം ജനങ്ങള്‍ പ്രയാസപ്പെടേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തിരുന്നു.

TAGS :

Next Story