Quantcast

ലിബിയന്‍ അഭയാര്‍ഥികള്‍ക്ക് സഹായമെത്തിച്ച് റെഡ് ക്രോസ്

MediaOne Logo

admin

  • Published:

    28 May 2018 10:46 AM GMT

ലിബിയന്‍ അഭയാര്‍ഥികള്‍ക്ക് സഹായമെത്തിച്ച് റെഡ് ക്രോസ്
X

ലിബിയന്‍ അഭയാര്‍ഥികള്‍ക്ക് സഹായമെത്തിച്ച് റെഡ് ക്രോസ്

റെഡ്ക്രോസിന്റെ പ്രാദേശിക വിഭാഗങ്ങളുമായി സഹകരിച്ചായിരുന്നു സഹായം.

ലിബിയയില്‍ അഭയാര്‍ഥികളായവര്‍ക്ക് റെഡ് ക്രോസ് സഹായമെത്തിച്ചു. റെഡ്ക്രോസിന്റെ പ്രാദേശിക വിഭാഗങ്ങളുമായി സഹകരിച്ചായിരുന്നു സഹായം. മിസ്റാത നഗരത്തില്‍ ഐഎസ് നടത്തുന്ന ആക്രമണത്തെ തുടര്‍ന്ന് നിരവധി പേരാണ് സ്ഥലത്ത് നിന്ന് പലായനം ചെയ്തത്. ഐഎസിന്റെ നിയന്ത്രണത്തിലായിരുന്ന മിസ്റാത്ത നഗരത്തിന്റെ തെക്കന്‍ ഭാഗത്തെ പ്രധാന ചെക്ക്പോയിന്റ് പിടിച്ചെടുത്തതായി ലിബിയന്‍ സൈന്യം പറഞ്ഞു. ഈ മാസം ആദ്യമാണ് ഇവിടെ ഐഎസ് സ്വാധീനം ഉറപ്പിച്ചത്. മെയ് അഞ്ചിനാണ് അബു ഗ്രെയ്ന്‍ ചെക്ക് പോയിന്റില്‍ ഐഎസ് പോരാളികള്‍ സ്വാധീനമുറപ്പിച്ചത്. ‌ചാവേറാക്രമണം നടത്തി സമീപത്തെ ഗ്രാമങ്ങളും നഗരവും ഐഎസ് പിടിച്ചെടുക്കുകയായിരുന്നു. രണ്ട് ദിവസം കൊണ്ട് 200 കുടുംബങ്ങളുടെ പേരുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് റെഡ്ക്രസന്റ് ഉദ്യോഗസ്ഥന്‍ അലി മൂസ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് നിരവധി പേരാണ് സ്ഥലത്ത് നിന്ന് പലായനം ചെയ്തത്. കഴിഞ്ഞ മാര്‍ച്ചില്‍ യൂണിറ്റി ഗവണ്‍മെന്റ് ട്രിപ്പോളിയില്‍ അധികാരത്തില്‍ വന്നിരുന്നു. 2014 മുതല്‍ ലിബിയയില്‍ അധികാരത്തിന് ശ്രമിക്കുന്നവരെ സര്‍ക്കാര്‍ നിയന്ത്രിക്കുമെന്നും ഐഎസിനെതിരെ പോരാട്ടം ശക്തമാക്കുമെന്നുമാണ് ജനങ്ങള്‍ കരുതുന്നത്.

TAGS :

Next Story