Quantcast

സൈബര്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് നാറ്റോ

MediaOne Logo

Subin

  • Published:

    29 May 2018 2:47 PM GMT

സൈബര്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് നാറ്റോ
X

സൈബര്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് നാറ്റോ

മുന്‍പ് ഉണ്ടായതിനേക്കാളും സങ്കീര്‍ണമായ വൈറസ് ബാധയാണ് ഇപ്പോഴത്തേതെന്ന് റഷ്യന്‍ സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നു.

സൈബര്‍ ആക്രമണങ്ങള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സൈബര്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറല്‍. സൈബര്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിന് കൂട്ടായ സഹകരണം ആവശ്യമാണെന്നും യുക്രൈന്റെ സൈബര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കണമെന്നും ജെന്‍സ് സ്‌റ്റോളന്‍ബര്‍ഗ് പറഞ്ഞു. മുന്‍പ് ഉണ്ടായതിനേക്കാളും സങ്കീര്‍ണമായ വൈറസ് ബാധയാണ് ഇപ്പോഴത്തേതെന്ന് റഷ്യന്‍ സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഉണ്ടായ സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നാറ്റോ സെക്രട്ടറി ജനറലിന്റെ പ്രതികരണം. യുക്രൈനിലാണ് വൈറസ് ഏറ്റവും നാശം വിതച്ചത്. ടാക്‌സ് അക്കൗണ്ടിങ് സംവിധാനങ്ങള്‍ ഡൗണ്‍ലോഡ് കമ്പ്യൂട്ടറുകളിലും പ്രാദേശിക വാര്‍ത്താ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച കമ്പ്യൂട്ടറുകളിലുമാണ് വൈറസ് ബാധിച്ചത്. സൈബര്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോലെ പെറ്റിയ റാവന്‍സംവെയറിന്റെ മറ്റൊരു രൂപമല്ല ഈ വൈറസ്. എക്‌സ് പെറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന റാന്‍സംവെയറാണ് ആക്രമണം നടത്തിയതെന്നാണ് റഷ്യന്‍ സുരക്ഷാ സ്ഥാപനമായ കാസ്‌പെര്‍സ്‌കി പറയുന്നത്.

ബുധനാഴ്ച ഉണ്ടായ വൈറസ് ആക്രമണം തുറമുഖ നഗരങ്ങളിലെ ആയിരണക്കണക്കിന് കമ്പ്യൂട്ടറുകളാണ് നശിപ്പിച്ചത്. മുംബൈ മുതല്‍ ലോസ് ഏഞ്ചല്‍സ് വരെയുള്ള നഗരങ്ങളിലെ കമ്പ്യൂട്ടറുകളില്‍ ഉണ്ടായ ആക്രമണം വ്യവസായ സംരഭങ്ങളെ സാരമായി തന്നെ ബാധിച്ചു. മുംബൈ തുറമുഖത്തെ ഒരു ടെര്‍മിനലിന് പൂര്‍ണമായും നിശ്ചലമായി. ആസ്‌ത്രേലിയയിലെ ചോക്‌ളേറ്റ് ഫാക്ടറിയുടെ പ്രവര്‍ത്തനം നിലച്ചു.

ഇതിന് മുമ്പും നിരവധി സൈബര്‍ ആക്രമണങ്ങള്‍ യുെ്രെകനില്‍ നടന്നിട്ടുണ്ട്. കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതിന്റെയും വൈറസ് ആക്രമണത്തിന്റെയും പിറകില്‍ റഷ്യയാണെന്നാണ് യുക്രൈന്റെ ആരോപണം. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.

TAGS :

Next Story