ഇ മെയില്‍ വിവാദക്കേസില്‍ ഹിലരി ക്ലിന്‍റനെതിരെ നടപടി വേണ്ടെന്ന് എഫ്ബിഐ ശിപാര്‍ശ
ഇ മെയില്‍ വിവാദക്കേസില്‍ ഹിലരി ക്ലിന്‍റനെതിരെ നടപടി വേണ്ടെന്ന് എഫ്ബിഐ ശിപാര്‍ശ
ഒൗദ്യോഗിക പദവിയിലിരിക്കെ സ്വകാര്യ ഇ-മെയിലില്‍നിന്ന് സന്ദേശങ്ങളയച്ചെന്നായിരുന്നു യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയും മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ ഹിലരി ക്ലിന്‍റനെതിരായ കേസ്. ഇതുമായി ബന്ധപ്പെട്ട് ഹിലരിയെ കഴിഞ്ഞ ദിവസവും എഫിബിഐ ചോദ്യം ചെയ്തിരുന്നു
ഇ-മെയില്‍ വിവാദക്കേസില്‍ ഹിലരി ക്ലിന്‍റനെതിരെ നടപടി വേണ്ടെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ നിയമ വകുപ്പിന് ശിപാര്‍ശ നല്‍കി. സംഭവത്തില്‍ ഹിലരിക്കെതിരെ മതിയായ തെളിവുകളില്ലെന്ന് കാണിച്ചാണ് എഫ്ബിഐ നടപടി വേണ്ടെന്ന് വെച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന ഹിലരിയുടെ പ്രചാണ കാമ്പയിനില്‍ ഒബാമയും പങ്കെടുത്തു.
ഒൗദ്യോഗിക പദവിയിലിരിക്കെ സ്വകാര്യ ഇ-മെയിലില്‍നിന്ന് സന്ദേശങ്ങളയച്ചെന്നായിരുന്നു യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയും മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ ഹിലരി ക്ലിന്‍റനെതിരായ കേസ്. ഇതുമായി ബന്ധപ്പെട്ട് ഹിലരിയെ കഴിഞ്ഞ ദിവസവും എഫിബിഐ ചോദ്യം ചെയ്തിരുന്നു. സംഭവത്തെ എതിര്‍സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണായുധവുമാക്കിയതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
കേസില്‍ ഹിലരിക്കെതിരെ നടപടിയെടുക്കാത്ത എഫ്ബിഐയുടെ നീക്കത്തിനെതിരെ ട്രംപ് രംഗത്തെത്തി. ന്യായീകരിക്കാന്‍ പറ്റാത്ത നടപടിയാണ് എഫ്ബിഐയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് ട്രംപ് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടായ ആരോപണം ഹിലരിയെ ചെറുതായല്ല ബാധിച്ചത്. നവംബറിലെ വിജയം ഉറപ്പാണെന്നായിരുന്നു ഹിലരി ക്ലിന്‍റന്‍റെ പ്രതികരണം.
ബൈറ്റ് ഹിലരി ക്ലിന്‍റണ്‍
സംഭവുമായി ബന്ധപ്പെട്ട് എഫ്ബിഐയുട ചോദ്യം ചെയ്യലും മറ്റും പ്രചരണരംഗത്ത് ഹിലരിയെ കാര്യമായി ബാധിച്ചിരു്നു. എന്തായാലും നിലവിലെ സംഭവികാസങ്ങള്‍ അമേരിക്കന്‍ രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്നതാണ്.
Adjust Story Font
16