ദക്ഷിണ സുഡാനില്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎന്‍
ദക്ഷിണ സുഡാനില്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎന്‍
ആഭ്യന്തര സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് നടപടി
ദക്ഷിണ സുഡാനില്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഐക്യരാഷ്ട്ര സഭ സുരക്ഷ സമിതി. ആഭ്യന്തര സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് നടപടി. ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്ന അമേരിക്കന്‍ പ്രമേയം അംഗീകരിച്ചാണ് ഐക്യരാഷ്ട്ര സഭ നടപടി,എതിരില്ലാതെ 9 രാജ്യങ്ങള്‍ ഐക്യകണ്ഠേനെയാണ് പ്രമേയം പാസാക്കിയത്, ചൈനയും റഷ്യയുമടക്കം 6 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. ജൂണ്‍ 30നകം യുദ്ധം അവസാനിച്ചില്ലെങ്കില്‍ സുഡാന്‍ പ്രതിരോധ മന്ത്രിയടക്കം 6 ഉയര്‍ന്ന ഉദ്ധ്യോഗസ്ഥര്‍ക്ക് മേല്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്നും ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി. 2013 മുതല്‍ സുഡാനില്‍ ആഭ്യന്തര സംഘര്‍ഷം തുടരുകയാണ്.
ഇത് വരെ പതിനായിരക്കണക്കിന് ആളുകള്‍ ഈ ആഭ്യന്തര സംഘര്‍ഷത്തില്‍ മരിച്ചു,ലക്ഷക്കണക്കിന് ആളുകളാണ് ഇതേ തുടര്‍ന്ന് പാലായനം ചെയ്തത്. ജൂണ്‍ 30 നകം യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സഭ ഇടപെടല്‍. പ്രസിഡന്റ് സാല്‍വ കിര്‍ അദ്ദേഹത്തിന്റെ ഡെപ്യുട്ടി പ്രസിഡന്റായിരുന്ന റിക് മച്ചാറിനെ പുറത്താക്കിയത് മുതല്‍ ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് ആഭ്യന്തര യുദ്ധത്തിന് വഴി തെളിച്ചത്, കഴിഞ്ഞ ഡിസംബറില്‍ ഒപ്പ് വെച്ച ഒരു വെടി നിര്‍ത്തല്‍ കരാര്‍ മണിക്കൂറുകള്‍ക്കകമാണ് ലംഘിക്കപ്പെട്ടത്.
Adjust Story Font
16