Quantcast

വിമാനം തട്ടിയെടുത്തത് ആദ്യ ഭാര്യയെ കാണാന്‍; റാഞ്ചി അറസ്റ്റില്‍

MediaOne Logo

admin

  • Published:

    4 Jun 2018 9:02 AM GMT

വിമാനം തട്ടിയെടുത്തത് ആദ്യ ഭാര്യയെ കാണാന്‍;  റാഞ്ചി അറസ്റ്റില്‍
X

വിമാനം തട്ടിയെടുത്തത് ആദ്യ ഭാര്യയെ കാണാന്‍; റാഞ്ചി അറസ്റ്റില്‍

അലക്സാൻഡ്രിയയിൽ നിന്നു കയ്റോയിലേക്ക് പോയ എംഎസ്181 എയർ ബസ് വിമാനമാണ് തട്ടിയെടുത്തത്.

ഈജിപ്ഷ്യൻ എയർ വിമാന റാഞ്ചലിന് നാടകീയ വഴിത്തിരിവ്. വിമാനം റാഞ്ചിയ ഈജിപ്ഷ്യൻ സ്വദേശിയായ ഇബ്രാഹിം സാമ്ഹ അറസ്റ്റിലായി. അലക്സാൻഡ്രിയയിൽ നിന്നു കയ്റോയിലേക്ക് പോയ എംഎസ്181 എയർ ബസ് വിമാനമാണ് റാഞ്ചിയത്. തുടർന്ന് വിമാനം സൈപ്രസിലെ ലർനാകാ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. എട്ടു ജീവനക്കാരടക്കം 81 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാന റാഞ്ചല്‍ ഭീകരാക്രമണമല്ലെന്നും ആദ്യ ഭാര്യയെ കാണാനുള്ള നീക്കമായിരുന്നുവെന്നും സൈപ്രസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ആയുധധാരി തട്ടിക്കൊണ്ടുപോയ വിമാനത്തിലെ 81 പേരെയും മോചിപ്പിച്ചു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഒരു യാത്രക്കാരനാണ് വിമാന റാഞ്ചൽ ആസൂത്രണം ചെയ്തത്. ഈജിപ്ഷ്യൻ സ്വദേശിയായ ഇബ്രാഹിം സാമ്ഹ സൈപ്രസുകാരിയായ മുൻ ഭാര്യയെ കാണുന്നതിനു വേണ്ടിയാണ് ലോകത്തെ മുഴുവൻ മണിക്കൂറികളോളം മുൾമുനയിൽ നിർത്തിയ റാഞ്ചല്‍ നാടകത്തിന് പദ്ധതിയിട്ടത്.

സാമ്ഹയ്ക്ക് മാനസീക പ്രശ്നങ്ങൾ ഉണ്ടെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ അറിയിച്ചു. അലക്സാൻഡ്രിയ സർവകലാശാലയിലെ വെറ്റിനറി പ്രഫസറാണ് ഇയാൾ. ഇബ്രാഹിം സാമ്ഹക്ക് ഭീകരബന്ധം ഇല്ലെന്ന് സൈപ്രസ് പ്രസിഡന്റും സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്പിൽ രാഷ്ട്രീയ അഭയം വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രണയ തകർച്ചയുമായി ബന്ധപ്പെട്ടാണോ വിമാനം റാഞ്ചിയതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഒരു സ്ത്രീയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുഞ്ചിരിച്ചു കൊണ്ട് പ്രസിഡന്റ് പറഞ്ഞത്. വിമാനം റാഞ്ചിയയാൾ ഒരു ഭീകരവാദിയല്ല മറിച്ച് അയാളൊരു വിഡ്ഢിയാണെന്നായിരുന്നു പ്രസി‍ഡന്റിന്റെ മറുപടി.
ഇതിൽ നിന്നു മുഴുവൻ ഈജിപ്തുകാരെയും ആദ്യം മോചിപ്പിച്ചിരുന്നു. ബോംബ് വച്ചിട്ടുണ്ടെന്നും തകർക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിതിനെ തുടർന്നാണ് വിമാനം സൈപ്രസിൽ ഇറക്കിയത്. വിമാനം പറന്നുയർന്ന് അരമണിക്കൂറിനുള്ളിലാണ് സംഭവം.

TAGS :

Next Story