ഇസ്രായേല് അല്‍ ജസീറ ചാനല്‍ നിരോധിക്കും
ഇസ്രായേല് അല്‍ ജസീറ ചാനല്‍ നിരോധിക്കും
ആക്രമണങ്ങള്‍ക്ക് ഊര്‍ജം പകരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രായേല്‍ അല്‍ജസീറ ചാനല്‍ പൂട്ടാന്‍ തയ്യാറെടുക്കുന്നത്.
അല്‍ ജസീറ ചാനല്‍ നിരോധിക്കാനൊരുങ്ങി ഇസ്രായേലും. ചാനല്‍ നിരോധിക്കുകയും രാജ്യത്തെ ഓഫീസുകള്‍ പൂട്ടുകയും ചെയ്യുമെന്ന് ഇസ്രായേല്‍ വാര്‍ത്താവിനിമയ മന്ത്രി അറിയിച്ചു.ആക്രമണങ്ങള്‍ക്ക് ഊര്‍ജം പകരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രായേല്‍ അല്‍ജസീറ ചാനല്‍ പൂട്ടാന്‍ തയ്യാറെടുക്കുന്നത്. സുന്നി അറബ് രാജ്യങ്ങള്‍ക്കൊപ്പം അല്‍ജസീറ ചാനല്‍ ഇസ്രായേലില്‍ നിരോധിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി വാര്‍ത്താവിനിമയ മന്ത്രി അയ്യൂബ് കറയാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഇക്കാര്യം ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റ് അടുത്ത സെഷനില്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എത്രയും വേഗം ചാനല്‍ പൂട്ടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പശ്ചിമേഷ്യയിലെ ഏക ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇസ്രായേലിന്റെ നടപടികളെ അല്‍ജസീറ ചാനല്‍ തള്ളിക്കളഞ്ഞു. സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തകയാണെന്നും ആവശ്യമാണെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ചാനല്‍ അധികൃതര്‍ പ്രസ്താവനയിലൂടെ പ്രതികരിച്ചു. അല്‍ അഖ്സ പള്ളിയോടനുബന്ധിച്ചുണ്ടായ പ്രശ്നങ്ങളെ അപക്വമായാണ് കൈകാര്യം ചെയ്തതെന്ന വാദം ചാനല്‍ തള്ളി. അല്‍ജസീറ ചാനല്‍ പൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു കഴിഞ്ഞമാസം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16