യുവാവായ പ്രധാനമന്ത്രിയുടെ ബുദ്ധി ഫലിച്ചു; യുദ്ധം ചെയ്തു മടുത്ത ആ ദരിദ്രരാജ്യങ്ങള്‍ സമാധാനപാതയിലെത്തി
ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളായ എറിത്രിയയും എത്യോപ്യയും പരസ്പരം യുദ്ധം ചെയ്ത് രാജ്യത്തിന്റെ ആകെയുള്ള സമ്പത്ത് നഷ്ടപ്പെടുത്തുന്നതിനെതിരെ അബീ അഹമ്മദ് ഉന്നയിച്ച പുരോഗമന നിര്‍ദേശങ്ങള്‍...
എറിത്രിയ പ്രസിഡന്റ് ഇസെയ്‌സ് അഫ്‌വെര്‍ക്കിയുടെ എത്യോപ്യ സന്ദര്‍ശനം ആരംഭിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട യുദ്ധം അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് എറിത്രിയയും എത്യോപ്യയും തമ്മില്‍ സൗഹൃദ സംഭാഷണങ്ങള്‍ ആരംഭിക്കുന്നത്. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനാണ് എറിത്രിയ പ്രസിഡന്റ് ഇസെയ്‌സ് അഫ്‌വെര്‍ക്കി എത്യോപ്യയിലെത്തിയത്.
ഇരുരാജ്യങ്ങള്‍ക്കിടിയില്‍ വര്‍ഷങ്ങളായി തുടരുന്ന യുദ്ധം നിര്‍ത്തിവച്ചതായി കഴിഞ്ഞ ആഴ്ചയാണ് ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചത്. സാമ്പത്തിക, സാമൂഹിക രാഷ്ട്രീയ മേഖലയില്‍ ഒരുമിച്ചുള്ള മുന്നേറ്റമുണ്ടാക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. എത്യോപ്യയുടെ പുതിയ പ്രധാനമന്ത്രിയായെത്തിയ അബീ അഹമ്മദിന്റെ പുരോഗമനപരമായ സമീപനമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം സാധ്യമാക്കിയത്. ലോകത്തെ തന്നെ ഏറ്റവും ദരിദ്ര രാജ്യങ്ങളായ എറിത്രിയയും എത്യോപ്യയും പരസ്പരം യുദ്ധം ചെയ്ത് രാജ്യത്തിന്റെ ആകെയുള്ള സമ്പത്ത് നഷ്ടപ്പെടുത്തുന്നതിനെതിരെ അബീ അഹമ്മദ് ഉന്നയിച്ച പുരോഗമന നിര്‍ദേശങ്ങള്‍ എറിത്രിയയും അംഗീകരിക്കുകയായിരുന്നു.
ഇരുരാജ്യങ്ങളിലും തങ്ങളുടെ എംബസികള്‍ സ്ഥാപിക്കാനും ഗതാഗത രംഗത്തും വാര്‍ത്താ വിനിമയ രംഗത്തുമുണ്ടായിരുന്ന തടസ്സങ്ങള്‍ മാറ്റി പുതിയ ബന്ധങ്ങള്‍ തീരുമാനമായിട്ടുണ്ട്.
Adjust Story Font
16