Quantcast

യെമനില്‍ 29 കുട്ടികളുടെ മരണത്തിനിടയാക്കിയ മിസൈലാക്രമണം സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം: ഐക്യരാഷ്ട്രസഭ

സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് ; ആക്രമണത്തെ യൂണിസെഫും അപലപിച്ചു.

MediaOne Logo

Web Desk

  • Published:

    11 Aug 2018 3:42 AM GMT

യെമനില്‍ 29 കുട്ടികളുടെ മരണത്തിനിടയാക്കിയ മിസൈലാക്രമണം സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം: ഐക്യരാഷ്ട്രസഭ
X

യെമനിലെ സദാ പ്രവിശ്യയില്‍ 29 കുട്ടികളുടെ മരണത്തിനിടയാക്കിയ മിസൈല്‍ ആക്രമണം സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഐക്യരാഷ്ട്രസഭ. സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കണമെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ് പറഞ്ഞു.ആക്രമണത്തെ യൂണിസെഫും അപലപിച്ചു.

കഴിഞ്ഞ ദിവസമാണ് സൌദി സഖ്യസേന വടക്കന്‍ യെമനിലെ സദാ പ്രവിശ്യയില്‍ ശക്തമായ വ്യോമാക്രമണം നടത്തിയത്. സമ്മര്‍ ക്യാപില്‍ നിന്നും മടങ്ങിയ കുട്ടികള്‍ സഞ്ചരിച്ച ബസിനുനേരെയായിരുന്നു സൌദി സഖ്യസേനയുടെ മിസൈല്‍ ആക്രണണം. ആക്രമണത്തില്‍ 29 കുട്ടികളും സാധാരണക്കാരും ഉള്‍പ്പെടെ 51 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സൌദി സഖ്യസേനയുടെ ആക്രമണത്തിനെതിരെ നിരവധി രാജ്യങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ രംഗത്തെത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് . സിവിലിയന്മാരുടെ ജീവഹാനി ഒഴിവാക്കാന്‍ ബന്ധപ്പെട്ടവരെല്ലാവരും ശ്രദ്ധിക്കണണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ട്വിറ്ററിലൂടെ വ്യക്തമാക്കി. അതേസമയം ആക്രണണത്തെ യൂണിസെഫ് അപലിച്ചു.

കുട്ടികളെ ആക്രമിച്ചതിന് യാതൊരു ന്യായീകരണവും ഇല്ലെന്ന് യൂണിസെഫ് യെമന്‍ പ്രതിനിധി മെരിറ്റല്‍ റെലായു പറഞ്ഞു. അതേസമയം സത്യസന്ധമായ അന്വേഷണമാണ് വേണ്ടതെന്ന് യുഎന്നിലെ ബ്രിട്ടീഷ് അംബാസിഡര്‍ കാരെന്‍ പിയേഴ്സ് വ്യക്തമാക്കി..

സൌദിയുടെ പിന്തുണയുള്ള യെമനിലെ ഹാദി സര്‍ക്കാരും ഇറാന്റെ പിന്തുണയുള്ള ഹൌതിഷിയാ വിമതരും തമ്മിലുള്ള പോരാട്ടത്തില്‍ ഇതുവരെ 2400 കുട്ടികളാണ് കൊല്ലപ്പെട്ടത്.

TAGS :

Next Story