അമേരിക്കയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ജോണ്‍ മക്കൈന്‍ അന്തരിച്ചു
അമേരിക്കയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവും സെനറ്ററുമായിരുന്ന ജോണ്‍ മെക്കൈന്‍ അന്തരിച്ചു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 81 വയസ്സായിരുന്നു.
വിയറ്റ്നാം യുദ്ധത്തിൽ പ്രധാന പങ്ക് വഹിച്ച മക്കൈന്‍ കഴിഞ്ഞ തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്നു. അമേരിക്കയില്‍ ശക്തമായ സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു ജോണ്‍ മെക്കൈന്‍. അരിസോണയില്‍ നിന്ന് ആറാം തവണയാണ് മെക്കൈന്‍ സെനറ്ററായത്. കഴിഞ്ഞ അറുപത് വര്‍ഷം രാജ്യത്തെ സേവിച്ച ശേഷമാണ് മെക്കൈന്റെ വിടവാങ്ങലെന്ന് ഔദ്യോഗിക ചരമക്കുറിപ്പില്‍ അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ജൂലൈയിലാണ് മെക്കൈന് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ അദ്ദേഹം രാഷ്ട്രീയ രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
Next Story
Adjust Story Font
16