ഫ്ലോറന്‍സ് ചുഴലിക്കാറ്റ്; കനത്ത ഭീതിയില്‍ അമേരിക്കന്‍ തീരങ്ങള്‍
മൂന്ന് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഭീതിതമായ അവസ്ഥയാണ് കിഴക്കന്‍ തീരമേഖലയെ കാത്തിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്
ഫ്ലോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തേക്ക്. നോര്‍ത്ത് കരോലീന തീരത്തേക്കാണ് കാറ്റ് ആദ്യം എത്തിച്ചേരുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ആളുകള്‍ക്കും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂന്ന് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഭീതിതമായ അവസ്ഥായാണ് കിഴക്കന്‍ തീരമേഖലയെ കാത്തിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്. നിലവില്‍ നോര്‍ത്ത് കരോലിനയ്ക്ക് 625 മൈല്‍ അകലെ ഫ്ലോറന്‍സ് ചുഴലി എത്തിയെന്നാണ് വിവരം. മണിക്കൂറില്‍ 105 കിലോമീറ്ററിലധികം കാറ്റിന് വേഗതയുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. അപകടത്തിന്റെ വ്യാപ്തി കുറക്കാനായി വലിയ തോതിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് സൌത്ത് കരോലിന, നോര്‍ത്ത് കരോലിന, വിര്‍ജിനീയ മേഖലകളില്‍ ആരംഭിച്ചിട്ടുള്ളത്. ഇവിടെ നിന്നും പത്ത് ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
കാറ്റഗറി നാലില്‍നിന്ന് കാറ്റഗറി അഞ്ചിലേക്ക് ചുഴലികൊടുങ്കാറ്റ് മാറുകയാണെന്നാണ് റിപ്പോര്‍ട്ട്. നോര്‍ത്ത് കരോലിനയ്ക്ക് പുറമെ വിര്‍ജീനിയ സംസ്ഥാനത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ജനങ്ങൾക്കും സർക്കാർ സംവിധാനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകി. കൊടുങ്കാറ്റ് അമേരിക്കയുടെ കിഴക്കൻ പ്രദേശങ്ങളിൽ പ്രളയം സൃഷ‌്ടിക്കാൻ സാധ്യതയുണ്ടെന്നാണ‌് വിലിയിരുത്തൽ.
Adjust Story Font
16