മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് ജയം; നിലവിലെ പ്രസിഡന്റ് അബ്ദുള്ള യമീന് തിരിച്ചടി
മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് വിജയം. നിവിലെ പ്രസിഡന്റ് അബ്ദുള്ള യമീന് തിരിച്ചടി നല്‍കി പ്രതിപക്ഷ സ്ഥാനാർത്ഥി ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് 58.3 ശതമാനം വോട്ടുകള്‍ക്ക് വിജയിച്ചു. ജനവിധി മാനിക്കുന്നുവെന്ന് അബ്ദുള്ള യമീന്‍ പ്രതികരിച്ചു.
അബ്ദുള്ള യമീന്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു വോട്ടെണ്ണെല്‍ തുടങ്ങുന്നതിന് മുന്‍പ് വരെയുള്ള പ്രവചനം.
എന്നാല്‍ ബാലറ്റ് പെട്ടി തുറന്നതോടെ എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചനങ്ങളെയെല്ലാം തകര്‍ത്ത് പ്രതിപക്ഷം അധികാരത്തിലെത്തുന്ന കാഴ്ചയാണ് കണ്ടത്. മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഇബ്രഹിം മുഹമ്മദ് സോലിഹിന്റെ വിജയം 58.3 ശതമാനം വോട്ടുകള്‍ക്കാണ്. യമീന് 42ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ചരിത്രനിമിഷമെന്നാണ് വിജയത്തില്‍ ഇബ്രാഹിം മുഹമ്മദിന്റെ പ്രതികരണം.
വലിയ ആഘോഷത്തോടെയാണ് സോലിഹിന്റെ വിജയം മാലദ്വീപ് ജനത സ്വീകരിച്ചത്. ജനവിധിയെ അംഗീകരിക്കുന്നുവെന്നായിരുന്നു അബ്ദുള്ള യമീന്‍ പ്രതികരിച്ചത്.
ചൈനയുമായി അടുപ്പമുള്ള പ്രസിഡന്റ് യമീന് ഭരണം തുടരാൻ വോട്ടെടുപ്പിൽ കൃത്രിമം നടത്തിയേക്കുമെന്ന ആരോപണം നിലനിന്നിരുന്നു. അതിനിടെയാണ് വോട്ടെടുപ്പ് നടന്നത്. യൂറോപ്യന്‍ യൂണിയനും യുഎന്നും അടക്കം രാജ്യാന്തര തെരഞ്ഞെടുപ്പ് നിരീക്ഷകരും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
രാഷ്ട്രീയ അനിശ്ചിതത്വം തുടർക്കഥയായ രാജ്യത്ത് 2012ൽ അന്നത്ത പ്രസിഡന്റ് മുഹമ്മദ് നശീദ് പുറത്താക്കപ്പെടുന്നതോടെയാണ് പ്രതിസന്ധി രൂക്ഷമാകുന്നത്.
Adjust Story Font
16