Quantcast

‘പോക്കറ്റടി’ വീഡിയോ വൈറലായി; പാക് ഉദ്യോഗസ്ഥന് സസ്‍പെന്‍ഷന്‍

ഗ്രേഡ് 20 റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വരും വർഷങ്ങളിലെ നിക്ഷേപ പദ്ധതികൾ ചർച്ച ചെയ്യാനായി രാജ്യത്ത് എത്തിയ കുവൈത്ത് പ്രതിനിധികളില്‍ ഒരാളുടെ പഴ്സ് മോഷ്ടിച്ചത്. 

MediaOne Logo

Web Desk

  • Published:

    1 Oct 2018 10:18 AM GMT

‘പോക്കറ്റടി’ വീഡിയോ വൈറലായി; പാക് ഉദ്യോഗസ്ഥന് സസ്‍പെന്‍ഷന്‍
X

കുവൈത്ത് പ്രതിനിധിയുടെ പേഴ്സ് മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ പാകിസ്താനി ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ഒരു ഉന്നതതല യോഗത്തിലാണ് പഴ്സ് മോഷ്ടിക്കുന്ന പാക് ഉദ്യോഗസ്ഥന്‍ സി.സി.ടി.വി കാമറയില്‍ കുടുങ്ങിയത്. ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വൈറലായതോടെയാണ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായത്.

ഗ്രേഡ് 20 റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വരും വർഷങ്ങളിലെ നിക്ഷേപ പദ്ധതികൾ ചർച്ച ചെയ്യാനായി രാജ്യത്ത് എത്തിയ കുവൈത്ത് പ്രതിനിധികളില്‍ ഒരാളുടെ പഴ്സ് മോഷ്ടിച്ചത്. എന്നാല്‍ പാകിസ്താന്‍ ധനകാര്യ മന്ത്രാലയത്തിലെ സി.സി.ടി.വി കാമറയിൽ മോഷണ ദൃശ്യങ്ങള്‍ പതിഞ്ഞതോടെ ഉദ്യോഗസ്ഥന്‍ പിടിയിലായി. മേശപ്പുറത്ത് കിടന്നിരുന്ന പേഴ്സ് എടുത്ത് പോക്കറ്റിലിടുന്നതായിരുന്നു ദൃശ്യം.

സമാ ടെലിവിഷൻ ജോയിൻറ് ഇൻവെസ്റ്റ്മെന്റ് ആന്റ് ഫെസിലിറ്റേഷൻ സെക്രട്ടറി സറർ ഹൈദർ ഖാൻ എന്നയാളാണ് മോഷണശ്രമം നടത്തിയതെന്ന് കണ്ടെത്തി. കുവൈത്ത് പ്രതിനിധിയുടെ പരാതിയെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഏതായാലും പാക് ഉദ്യോഗസ്ഥനെതിരെ പൊലീസില്‍ പരാതി കൊടുത്തിട്ടില്ല.

TAGS :

Next Story