Quantcast

മാധ്യമ പ്രവര്‍ത്തകന്റെ തിരോധാനം: സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും

ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയില്‍ മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ എത്തുന്നത്. പിന്നീട് കാണാതാവുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    12 Oct 2018 2:22 AM GMT

മാധ്യമ പ്രവര്‍ത്തകന്റെ തിരോധാനം: സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും
X

മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ തിരോധാനം അന്വേഷിക്കാന്‍ സംയുക്ത അന്വേഷണ സംഘത്തിനുള്ള സൌദിയുടെ ആവശ്യം തുര്‍ക്കി അംഗീകരിച്ചു. വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൌദി ഭരണകൂടവുമായി സംസാരിച്ചിരുന്നു. ഇതിനിടെ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നു.

ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയില്‍ മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ എത്തുന്നത്. പിന്നീട് കാണാതാവുകയായിരുന്നു. സൌദിയിലെ അറബ് ന്യൂസിലും അല്‍ വതന്‍ പത്രത്തിലും ജോലി ചെയ്തിരുന്നു സൌദി പൌരനും മാധ്യമ പ്രവര്‍ത്തനുമായ ജമാല്‍ ഖഷോഗി. വാഷിങ്ടണ്‍ പോസ്റ്റില്‍ നിലവില്‍ കോളമിസ്റ്റാണ്. സൌദി ഭരണകൂട വിമര്‍ശകനായി അറിയപ്പെടുന്ന ഖഷോഗി തുര്‍ക്കിയിലാണ് താമസം. ഖഷോഗി കോണ്‍സുലേറ്റിനകത്ത് കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത സൌദി ഭരണകൂടം നിഷേധിച്ചിരുന്നു.

തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ വിവാഹത്തിന് വേണ്ടി രേഖകള്‍ ശരിയാക്കാന്‍ പ്രതിശ്രുത വധുവിനൊപ്പമാണ് ഇദ്ദേഹമെത്തിയത്. പിന്നീട് കാണാതായെന്നാണ് പരാതി. അദ്ദേഹം കോണ്‍സുലേറ്റില്‍ നിന്നും പുറത്ത് പോയെന്നാണ് സൌദി കോണ്‍സുലേറ്റ് ഇപ്പോഴും പറയുന്നത്. ഖഷോഗിയെ വധിക്കാന്‍ ഒരു സംഘം കോണ്‍സുലേറ്റില്‍ എത്തിയതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖഷോഗി എത്തിയ ശേഷം ഒരു കറുത്ത വാന്‍ പുറത്ത് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത് സംബന്ധിച്ച് സംശയങ്ങളും ഊഹാപോഹങ്ങളുമാണ് പടരുന്നതെന്ന് കോണ്‍സുലേറ്റ് വാദിക്കുന്നു. സംഭവത്തിലെ ദുരൂഹത നീക്കുകയാണ് സംയുക്ത അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

TAGS :

Next Story