ഇസ്രയേല്‍ പ്രതിരോധമന്ത്രി രാജി വെച്ചു
ഇസ്രയേല്‍ പ്രതിരോധമന്ത്രി അവിഗഡോർ ലിബർമാന്‍ രാജി വെച്ചു.ഗാസയില്‍ ഹമാസുമായി ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടതില്‍ പ്രതിഷേധിച്ചാണ് രാജി.
ഗാസയില്‍ ഈജിപ്തിന്‍റെ മധ്യസ്ഥതയില്‍ ഇസ്രയേല്‍ ഹമാസുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് തീവ്രവാദത്തിന് കീഴടങ്ങലായിട്ടാണ് താന്‍ വിലയിരുത്തുന്നതെന്ന് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ലിബര്‍മാന്‍ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടും താന്‍ സര്‍ക്കാരിനോട് വിശ്വാസ്യത പുലര്‍ത്തിയെന്നും എന്നാല്‍ അത് കൊണ്ട് കാര്യമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച ഗാസക്ക് 15 മില്യണ്‍ ഡോളറിന്‍റെ സഹായം ചെയ്യാന്‍ ഖത്തറിനെ ഇസ്രയേല്‍ അനുവദിച്ചതിനെയും താന്‍ അതിശക്തമായി എതിര്‍ത്തിരുന്നുവെന്നും ലിബര്‍മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍, ലിബര്‍മാന്‍റെ രാജി ഗാസയുടെ രാഷ്ട്രീയ വിജയമാണെന്ന് ഹമാസ് പ്രതികരിച്ചു.
Adjust Story Font
16